ഹോണർ 9 ലൈറ്റ് ക്വാഡ് ക്യാമറ സ്മാർട്ട്‌ഫോൺ

Posted on: January 28, 2018

സെൽഫി പ്രേമികൾക്ക് സമാനതകൾ ഇല്ലാത്ത ചിത്രങ്ങൾ പകർത്താൻ ഹോണർ ഏറ്റവും പുതിയ ക്വാഡ് ലെൻസ് ക്യാമറ സ്മാർട്ട്‌ഫോൺ, ഹോണർ 9 ലൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. 5.65 ഇഞ്ച് വലിപ്പമുള്ള ഹോണർ 9 ലൈറ്റ് സ്മാർട്ട്‌ഫോണിന് ഡ്യുവൽ കാമറകളും ഉണ്ട്. പ്രീമിയം ഗ്ലാസ് ബോഡി, വിശാലമായ ബെസെൽ-ലെസ് ഫുൾ എച്ച്ഡി സ്‌ക്രീൻ എന്നിവ ശ്രദ്ധേയമാണ്.

2.5 പ്രീമിയം ഡബിൾ സൈഡഡ് ഗ്ലാസ് യൂണിബോഡി, നാനോ എച്ച്ഡി ഡിസൈൻ, ഇഎംയുഐ 8.0, കിറിൻ 659 ഒക്‌ടോ കോർ പ്രോസസർ, 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് എന്നിവയാണ് പ്രത്യേകതകൾ.

3000 എംഎഎച്ച് ബാറ്ററി ഒരു സിംഗിൾ ചാർജിംഗിൽ ഒരു ദിവസം മുഴുവൻ ചാർജ് ലഭ്യമാക്കുന്നു. ആറ് പവർ സേവിംഗ് ഫീച്ചർ ഉപയോഗിച്ച് 86 മണിക്കൂർ ഓഫ് ലൈനായി സംഗീതം ആസ്വദിക്കാം. 13 മണിക്കൂപ് വീഡിയോയും കാണാം. ഫിംഗർ പ്രിന്റ് സ്‌കാനർ ആണ് മറ്റൊരു പ്രത്യേകത. സഫയർ ബ്ലൂ, ഗ്ലോസിയർ ഗ്രേ, മിഡ് നൈറ്റ് ബ്ലാക് എന്നീ മൂന്നു നിറങ്ങളിൽ ഫ്‌ളിപ് കാർട്ടിൽ ലഭ്യമാണ്. ഹോണർ 9 ലൈറ്റ് 32 ജിബി വേരിയന്റിന് 10,999 രൂപയും 64 ജിബിക്ക് 14,999 രൂപയുമാണ് വില.

TAGS: Honor 9 Lite |