ഗാലക്‌സി ഓൺ7 പ്രൈം വിത്ത് സാംസംഗ് മാൾ

Posted on: January 19, 2018

സാംസംഗ് മികച്ച രൂപകൽപ്പനയും മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന ഗാലക്‌സി ഓൺ7 പ്രൈം പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം കൃതി സാനണാണ് ഗാലക്‌സി ഓൺ7 പ്രൈം അവതരിപ്പിച്ചത്. മേക്ക് ഫോർ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും പുതിയ ഷൂട്ട് ആൻഡ് ഷോപ്പ് സൗകര്യമുള്ള വിപ്ലവകരമായ സാംസംഗ് മാൾ ഉൾപ്പടെയാണ് ഗാലക്‌സി ഓൺ7 പ്രൈം എത്തുന്നത്. ഇഷ്ടപ്പെട്ട ഉത്പന്നം സ്മാർട്ട്‌ഫോണിൽ ഷൂട്ട് ചെയ്ത് ഏറ്റവും മികച്ച ഓൺലൈൻ ഡീലിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി സാധ്യമാകുന്നത്.

കൈയിൽ ഒതുങ്ങുന്ന 5.5 ഇഞ്ചുള്ള വലിയ സ്‌ക്രീനോടു കൂടിയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 8എംഎം മെറ്റൽ ഫിനിഷ് ബോഡിയിലുള്ള ഗാലക്‌സി ഓൺ7 പ്രൈം ലക്ഷ്വറി ലുക്ക് തരുന്നു. 2.5ഡി ഗൊറില്ല ഗ്ലാസ് ഗാലക്‌സി ഓൺ7 പ്രൈമിന് മികച്ച ഈട് ഉറപ്പാക്കുന്നു.

എൽഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി പിൻ കാമറ വളരെ കുറഞ്ഞ വെളിച്ചത്തിലും മിനുസവും വ്യക്തവും മിഴിവാർന്നതുമായ ഫോട്ടോകൾ നൽകുന്നു. 13 എംപി മുൻ കാമറ മികച്ച സെൽഫികൾ പകർത്താൻ ഉപകരിക്കുന്നു. 1.6 ജിഗാ ഹെർട്‌സ് എക്‌സൈനോസ് ഒക്റ്റകോർ പ്രോസസർ. 4 ജിബി റാമിൽ 64 ജിബി സ്റ്റോറേജും 3 ജിബി റാമിൽ 32 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളുണ്ട്. രണ്ടും മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 256 ജിബിവരെ വികസിപ്പിക്കാം.

യാത്രകളിലും ബഹുമുഖ ആവശ്യങ്ങളുള്ള ഇന്ത്യൻ ഉപഭോക്താവിനെ മുന്നിൽ കണ്ട് നിർമിച്ചതാണ് ഗാലക്‌സി ഓൺ7 പ്രൈമെന്നും ഷൂട്ട് ആൻഡ് ഷോപ്പ് പോലുള്ള സവിശേഷമായ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗാലക്‌സി ഓൺ7 പ്രൈം എന്നും സാംസങ് ഇന്ത്യ വൈസ് പ്രസിഡന്റ് സന്ദീപ് സിംഗ് അറോറ പറഞ്ഞു.

ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ കണ്ടാൽ ഷൂട്ട് ചെയ്തു ഷോപ്പ് ചെയ്യാവുന്ന സാംസംഗ് മാൾ സൗകര്യത്തിനായി ആമസോൺ, ജബോങ്, ഷോപ്ക്ലൂസ്, ടാറ്റ ക്ലിക്ക് തുടങ്ങിയ ഓൺലൈൻ വിൽപ്പന കേന്ദ്രങ്ങളുമായി സാംസംഗ് സഹകരിക്കുന്നുണ്ട്. ആമസോണിന്റെ പ്രത്യേക വിഭാഗങ്ങളിലേക്ക് ഗാലക്‌സി ഓൺ7 പ്രൈം ഉപഭോക്താക്കൾക്കു കൂടി ഷോപ്പ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ആമസോൺ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടർ നൂർ പട്ടേൽ പറഞ്ഞു.

ആമസോണിലും സാംസംഗ് ഷോപ്പുകളിലും മാത്രമായിരിക്കും ഗാലക്‌സി ഓൺ7 പ്രൈം ലഭ്യമാകുക. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ വേളയിൽ ജനുവരി 20 മുതൽ ഗാലക്‌സി ഓൺ7 പ്രൈം വിൽപ്പന ആരംഭിക്കും. 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിന് 14,990 രൂപയും 3ജിബി റാം 32ജിബി സ്റ്റോറേജിന് 12, 990 രൂപയുമാണ് വില. ഗ്രാഫൈറ്റ് ബ്ലാക്ക്, ഷാംപെയ്ൻ ഗോൾഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ ലഭ്യമാണ്. ജിയോ വരിക്കാർക്ക് ഗാലക്‌സി ഓൺ7 പ്രൈമിന് 2000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. 24 മാസത്തേക്ക് 299 രൂപയുടെ ജിയോ പ്ലാൻ റീചാർജ് ചെയ്താൽ കാഷ്ബാക്ക് ലഭിക്കും. ആദ്യ 12 മാസം പൂർത്തിയാകുമ്പോൾ 800 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോൾ 1,200 രൂപയും ജിയോ മണി അക്കൗണ്ടിൽ തിരികെ ലഭിക്കും. പ്രത്യേക ചാർജൊന്നും കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ ആയും ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം.