സാംസംഗ് ഗാലക്‌സി എ8+ വിപണിയിൽ

Posted on: January 12, 2018

ന്യൂഡൽഹി : സാംസംഗിന്റെ പുതിയ സ്മാർട്ട് ഫോൺ ഗാലക്‌സി എ8+ വിപണിയിൽ അവതരിപ്പിച്ചു. മികച്ച സ്‌റ്റൈലും ആകർഷകമായ ഡിസൈനും മറ്റ് ഒട്ടനവധി ഫീച്ചേഴ്‌സുകളോടെയുമാണ് ഗാലക്‌സി എ8+ എത്തിയിരിക്കുന്നത്. 6 ജിബിയാണ് റാം. 64 ജിബി ഇന്റേണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വർധിപ്പിക്കാം. ഗാലക്‌സി എ8+ ലൂടെ ആദ്യമായി ഡ്യുവൽ ഫ്രണ്ട് കാമറ അവതരിപ്പിക്കുകയാണ്.

ഉപഭോക്താക്കളുടെ താൽപര്യങ്ങൾ കണ്ടറിഞ്ഞ് ഏറ്റവും മികച്ച ഉത്പന്നങ്ങൾ നൽകുന്ന സാംസംഗിൽ നിന്നും ഉപഭോക്താക്കൾക്ക് ഏറെ താൽപര്യമുള്ള ഫീച്ചറുകൾ സഹിതമാണ് പുതിയ ഗാലക്‌സി എ8+ അവതരിപ്പിക്കുന്നതെന്ന് സാംസംഗ് മൊബൈൽ ബിസിനസ് ജനറൽ മാനേജർ ആദിത്യ ബാബർ പറഞ്ഞു. ഡ്യുവൽ ഫ്രണ്ട് കാമറയും, ഇൻഫിനിറ്റി ഡിസ്‌പ്ലെയും ആകർഷകമായ വിലയും സമ്മേളിക്കുന്നതാണ് പുതിയ ഫോണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മെറ്റൽ ഫ്രെയിമും സ്മൂത്തായ കേർവുകളും ഫോണിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. 6.0′ ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

ഫോണിന്റെ ഫ്രണ്ട് കാമറകൾ 16 എംപി, 8 എംപി മെഗാപിക്‌സലാണ്. മികച്ച സെൽഫി അനുഭവം ഇത് ഉപഭോക്താക്കൾക്ക് നൽകുന്നു. പ്രധാന ക്യാമറ 16 എംപിയുടേതാണ്. മിഴിവാർന്ന ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ ഇത് സഹായിക്കും.

ഓൾവേയ്‌സ് ഓൺ ഡിസ്‌പ്ലേ, ബിക്‌സ്ബി സംവിധാനങ്ങളും ഫോണിൽ ഉണ്ട്. ഉപഭോക്താക്കൾക്ക് പെട്ടെന്ന് ഫോണിലുള്ള വിവരങ്ങൾ എടുക്കുന്നതിന് സഹായിക്കും ബ്ലാക്ക്, ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ തെരഞ്ഞെടുക്കാം. വില 32,990 രൂപ.