സാംസംഗ് ഗാലക്‌സി ടാബ് എ 7.0

Posted on: January 5, 2018

സാംസംഗ് ഗാലക്‌സി ടാബ് എ 7.0 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതുമയാർന്ന ഡിസൈനും മികച്ച ഡിസ്‌പ്ലേയും, വർധിപ്പിച്ച ബാറ്ററി ദൈർഘ്യവുമാണ് സാംസംഗ് 4ജി ടാബ് ആയ ഗാലക്‌സി എ 7.0 ന്റെ പ്രധാന സവിശേഷതകൾ. കനക്കുറവും റൗണ്ട് എഡ്ജും കൈയ്യിൽ നിന്നും തെന്നി പോകാത്തതുമായ ടാബ് എ 7.0 എവിടേയും ഏത് സമയത്തും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എച്ച് ഡി ദൃശ്യങ്ങളേക്കാൾ മികച്ച കാഴ്ചാനുഭവമാണ് ടാബ് എ നൽകുന്നത്. 4000 എംഎഎച്ച് ബാറ്ററി 9 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും.

1.5 ജിബി റാം. 8 ജിബി സ്‌റ്റോറേജ് ശേഷിയുള്ള ഫോണിന്റെ മെമ്മറി പവർ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200 ജിബി വരെ വർധപ്പിക്കാം. കൂടുതൽ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്യാൻ ഇതിലൂടെ സാധിക്കും. 1.5 ജിഎച്ച്ഇസഡ് ക്വാഡ് കോർ പ്രോസസറാണ് ഗാലക്‌സി ടാബ് 7.0 നുള്ളത്. 5 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറയും സെൽഫിക്കും വീഡിയോകോളിംഗിനുമായി 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

കുട്ടികൾക്ക് വിദ്യാഭ്യാസപരമായും വിജ്ഞാനപരമായും ഉപയോഗപ്രതമാകുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി കിഡ്‌സ് മോഡ് ഗാലക്‌സി ടാബ് എ 7.0 ന്റെ പ്രത്യേകതയാണ്. പേരന്റൽ കൺട്രോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതവും നിയന്ത്രിതവും ആയിരിക്കും.

ഇന്ത്യയിൽസാംസംഗ് ഗാലക്‌സി ടാബ് എ 7.0 യുടെ വില 9500 രൂപയാണ്. വെളുപ്പും കറുപ്പും നിറത്തിൽ പുറത്തിറങ്ങുന്ന ഗാലക്‌സി ടാബ് എ 7.0 ജനുവരി 5 മുതൽ ആമസോണിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറും ലഭ്യമാണ്. ഈ ഡിവൈസിൽ നിന്നും 299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ വഴി റീചാർജ് ചെയ്താൽ ഉപഭോക്താക്കൾക്ക് 2000 രൂപയുടെ ക്യാഷബാക്ക് ജിയോ മണിയായി ലഭിക്കും. ഈ തുക രണ്ടു തവണയായിട്ടാണ് ലഭിക്കുക. 800 രൂപ 12 മാസം കഴിയുമ്പോഴും 1200 രൂപ 24 മാസം കഴിയുമ്പോഴുമാണ് ജിയോ മണിയായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.