ഡെല്ലിന്റെ പുതിയ നോട്ട്ബുക്ക് ശ്രേണി വിപണിയിൽ

Posted on: December 27, 2017

കൊച്ചി : ഇൻസ്‌പൈറോൺ അൾട്രാ സ്ലിം നോട്ട്ബുക്കുകളുടെ പുതിയ ശ്രേണി ഡെൽ വിപണിയിൽ അവതരിപ്പിച്ചു. ബ്രഷ്ഡ് അലൂമിനിയം കേയ്‌സിനുള്ളിലുള്ള നേർത്ത ബെസൽ ഡിസ്‌പ്ലേയോടുകൂടിയ എ15 ഇഞ്ച് ലാപ്‌ടോപ്പ് ആണ് ഇൻസ്‌പൈറോൺ പുതിയ നിര. ഇന്റൽ ക്വാഡ്‌കോർ സിപിയു, 32 ജിബി ഡിഡിആർ 4 സപ്പോർട്ട്, ഗ്രാഫിക്‌സ് ഓപ്ഷൻ എന്നിവയാണ് പ്രത്യേകതകൾ.

പവർ ഡെലിവറിയും ഡിസ്‌പ്ലേ പോർട്ട് സപ്പോർട്ടും വിൻഡോസ് ഹെലോയും ഐആർ കാമറയും സഹിതമുള്ള പാസ്‌വേഡ് ഫ്രീ ലോഗ് ഇൻ ആണ് മറ്റൊരു സവിശേഷത. മൂന്നു സെൽ ഡബ്ല്യുഎച്ച്ആർ ബാറ്ററി ഒമ്പത് മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കും. 15 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് പൂർണമായും ചാർജ് കയറുന്ന ബാറ്ററിയാണിത്.

ലോകത്തെവിടെയും ചാർജ് ചെയ്യാവുന്ന യുഎസ്ബി ടൈപ്പ് സി 3.1 പോർട്ട് യൂണിവേഴ്‌സൽ കണക്ടിവിറ്റി. പ്ലാറ്റിനം, സിൽവർ, പിങ്ക് ഷാംപെയ്ൻ, ഗ്രേ നിറങ്ങളിലുള്ള പുതിയ നോട്ട്ബുക്കുകൾ വളരെ കനം കുറഞ്ഞതും അനായാസം കൊണ്ടുനടക്കാവുന്നതുമാണ്. യഥാക്രമം 96,190 രൂപ, 88,690 രൂപ, 75,790 രൂപ എന്നിങ്ങനെയാണ് പുതിയ ഇൻസ്‌പൈറോൺ നോട്ടുബുക്കുകളുടെ വില. ഡെൽ എക്‌സ്‌ക്ലൂസീവ്, ക്രോമ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലും www.dell.co.in ലും ലഭ്യം.

TAGS: DELL | Dell Notebook |