ഷവോമി റെഡ്മി 5എ

Posted on: December 2, 2017

ഷവോമി, റെഡ്മി 5എ വിപണിയിൽ അവതരിപ്പിച്ചു. പ്രാരംഭവില 4999 രൂപ. അഞ്ച് ഇഞ്ച് റെഡ്മി 5എ മെറ്റാലിക് മാറ്റ് ഫിനിഷിലാണ് എത്തുന്നത്. വിപുലമായ സ്റ്റോറേജ് ഉള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. വൻജനപ്രീതി നേടിയ റെഡ്മി 4എ പുറത്തിറങ്ങി എട്ടുമാസത്തിനുള്ളിൽ നാലു ദശലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 425 ക്വാഡ്-കോർ പ്രോസസർ ഫോണിന്റെ പ്രവർത്തനം സുഗമമാക്കുന്നു.

രണ്ട് 4ജി നാനോ സിം കാർഡുകളും ഒരു മൈക്രോ എസ്ഡി കാർഡും ഇടാനുള്ള 3 കാർഡ് സ്ലോട്ടുകളാണ് ഫോണിലുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 5എ-യിലുള്ളത്. 2 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള റെഡ്മി 5എ-യുടെ ആദ്യത്തെ 5 ദശലക്ഷം യൂണിറ്റുകൾ 4999 രൂപയ്ക്ക് ലഭിക്കും. തുടർന്ന് 5999 രൂപയായിരിക്കും വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള റെഡ്മി 5എ-യുടെ വില 6999 രൂപയാണ്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 5 എംപി മുൻകാമറ, 13 എംപി പിൻകാമറ, 140 x 70.1 ഃ 8.35 മിമി ഡയമെൻഷൻസ് റെഡ്മി 5എ ഡിസംബർ ഏഴ് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്‌ളിപ്കാർട്ടിലും തുടർന്ന് ഓഫ്‌ലൈൻ റീട്ടെയ്‌ലുകളിലും ലഭിക്കും.

TAGS: Xiaomi Redmi 5A |