ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ക്യാപ്ച്ചർ പ്ലസ് സ്മാർട്ട്‌ഫോൺ

Posted on: November 16, 2017

ഫ്‌ളിപ്കാർട്ടിന്റെ സ്വകാര്യ ബ്രാൻഡായ ബില്യൺ, ഇന്ത്യൻ നിർമിത ബില്യൺ ക്യാപ്ച്ചർ പ്ലസ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. പ്രീമിയം സ്മാർട്ട്‌ഫോണിന്റെ എല്ലാ സവിശേഷതകളോടും കൂടിയതാണ് ബില്യൺ ക്യാപ്ച്ചർ പ്ലസ്. ഈ സ്മാർട്ട്‌ഫോണിന്റെ രൂപകൽപനയും നിർമാണവുമെല്ലാം പൂർണമായും ഇന്ത്യയിലാണ്.

13 മെഗാപിക്‌സൽ ഡ്യുവൽ റിയർ കാമറ, കൂടുതൽ ബാറ്ററി ലൈഫ്, അതിവേഗ ചാർജിംഗ്, കരുത്തുറ്റ സ്‌നാപ് ഡ്രാഗൺ 25 ഒക്ടകോർ പ്രോസസർ, അൺലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ്, ആൻഡ്രോയ്ഡ് നൗഗാറ്റ് ഓപറേറ്റിംഗ്‌സിസ്റ്റം എന്നീ പ്രീമിയം ഫീച്ചേഴ്‌സ് ശ്രദ്ധേയമാണ്.

പ്രീമിയം മെറ്റൽ ബോഡിയും ഫിംഗർ പ്രിന്റ് സെൻസറുമുണ്ട്. 3500 എംഎഎച്ച് ബാറ്ററി രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് നൽകും. യുഎസ്ബി ടൈപ് സി ചാർജർ ഉള്ളതിനാൽ 15 മിനിറ്റ് ചാർജ് ചെയ്താൽ എട്ടുമണിക്കൂർ ബാറ്ററി ലൈഫ് ലഭ്യം.

3 ജിബി റാമും 32 ജിബി റോമോടും കൂടിയ ഫോണിന്റെ വില 10,999 രൂപ. 4 ജിബി റാമും 64 ജിബി റോമോടും കൂടിയ ബില്യൺ ക്യാപ്ച്ചറിന്റെ വില 12,999 രൂപ. മിസ്റ്റിക് ബ്ലാക്, ഡെസേർട്ട് ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്.