മോട്ടോ എക്‌സ് 4

Posted on: November 16, 2017

 കരുത്തും ചാരുതയും ഒത്തിണങ്ങിയ പുതിയ മോട്ടോ എക്‌സ് 4 വിപണിയിലെത്തി. ഫ്‌ളിപ്കാർട്ടിലും മോട്ടോ ഹബുകളിലും ലഭ്യം. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 630 പ്രോസസറോടുകൂടിയ മോട്ടോ എക്‌സ് 4, സ്റ്റെർലിങ്ങ് ബ്ലൂ, സൂപ്പർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

സ്മാർട്ടർ കാമറകളാണ് മറ്റൊരു പ്രത്യേകത. ഡ്യുവൽ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യ ചിത്രങ്ങൾക്ക് തെളിച്ചവും വ്യക്തതയും നൽകുന്നു. 3000 എംഎഎച്ച് ബാറ്ററി ഒരു ദിവസത്തിലേറെ ഉപയോഗം സാധ്യമാക്കും. 5മിനിട്ട് ചാർജ് ചെയ്താൽ ആറുമണിക്കൂർ തുടർച്ചയായി ഉപയോഗിക്കാൻ ടർബോ പവർ ചാർജർ സഹായിക്കും. 3+32 ജിബിക്ക് 20,999 രൂപയും, 4+64 ജിബി പതിപ്പിന് 22,999 രൂപയുമാണ് വില.

മോട്ടോ എക്‌സ് 4-ന്റെ അവതരണത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഫ്‌ളിപ്കാർട്ടിലുണ്ട്. പഴയ സ്മാർട്ട്‌ഫോണിന് 2500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ ഉണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ടും എയർടെല്ലിൽ പ്രതിമാസം 1019 രൂപ മുതൽ ഇഎംഐ സൗകര്യവും ഉണ്ട്.

TAGS: Moto X4 |