സോണി പുതിയ രണ്ട് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

Posted on: October 29, 2017

കൊച്ചി : ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമായി സോണി പുതിയ രണ്ട് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. എക്സ്പീരിയ ആർ1 പ്ലസും എക്സ്പീരിയ ആർ1 എന്നീ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലാണ് നിർമ്മിക്കപ്പെടുക.

ഈ സ്മാർട്ട്‌ഫോണുകൾ ആകർഷകമായ 13.2സി എം (5.2) എച്ച്ഡി ഡിസ്‌പ്ലേയും എക്‌സ്‌മോർ ഉള്ള 13 എംപി ഓട്ടോഫോക്കസ് ക്യാമറയും സമന്വയിപ്പിച്ചതാണ്. അപ്‌ലിങ്ക് ഡാറ്റ കംപ്രഷൻ, വോൾട്ടി, 4ജി ബ്രോഡ്കാസ്റ്റ് റെഡി പോലുള്ള നവീനതകൾ ഉൾപ്പെടുത്തിയിട്ടുള്ള സോണിയുടെ ആൻഡ്രോയിഡ് ഓഡിയോ 8.0 അപ്‌ഗ്രേഡ് ഓപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കണ്ടീഷനിലും ഇത് ഉപയോഗിക്കാൻ സാധിക്കും.

ലളിതമായി ഉപയോഗിക്കാവുന്ന ഡിസൈനാണ് പുതിയ എക്സ്പീരിയ ആർ 1 പ്ലസിനും എക്സ്പീരിയ ആർ1 നും നൽകിയിട്ടുള്ളത്. ഒരു ലൂപ്പ് സർഫസും 2.5 ഡി കർവ്ഡ് ഗ്ലാസും ഉള്ള സോഫ്റ്റും റൗണ്ടഡുമായ രൂപം കൈയ്യിൽ പിടിക്കാൻ സൗകര്യപ്രദമാണ്.

ഡാറ്റ ട്രാൻസ്മിഷൻ മെച്ചപ്പെടുത്താൻ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രോസസറുള്ള പുതിയ എക്സ്പീരിയ ആർ വൺ പ്ലസും എക്സ്പീരിയ ആർ വൺ അപ്‌ലിങ്ക് ഡാറ്റ കംപ്രെഷൻ ഓഫർ ചെയ്യുന്നു. 50 % വരെ അധിക വേഗത്തിൽ വെബ് പേജുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു. ഫലപ്രദമായ ഡാറ്റ അപ്‌ലോഡിംഗ് സധ്യമാക്കുന്ന അപ്‌ലിങ്ക് ഡാറ്റ കംപ്രെഷൻ എല്ലാ അപ്‌ലിങ്ക് ട്രാഫിക്കിനെയും കംപ്രെസ് ചെയ്തുകൊണ്ട് ഡാറ്റ ട്രാൻസ്മിഷൻ മെച്ചപ്പെടുത്തുന്നു. അതിലൂടെ സമാന വിവരങ്ങൾ ഫോണിൽ നിന്ന് ടവറിലേക്ക് കുറഞ്ഞ ബിറ്റുകളിൽ അപ്‌ലോഡ് ചെയ്യാനാകും.

എക്സ്പീരിയ ആർ1 പ്ലസിന്റെ വില 14,990 രുപ. എക്സ്പീരിയ ആർ1 ന്റെ വില 12,990 രൂപ.