ഹോണർ 9 ഐ – നാലു ക്യാമറാ സെറ്റപ്പും ഫുൾ വ്യൂ ഡിസ്പ്ലേയുമായുള്ള ആദ്യ സ്മാർട്ട് ഫോൺ

Posted on: October 5, 2017

ഹുവെയ് ഹോണർ 9 ഐ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചു. 4 ക്യാമറാ സെറ്റപ്പ്, കൂടുതൽ വ്യക്തതയുള്ള ഫുൾ വ്യൂ എഫ്.എച്ച്ഡി. പ്ലസ് ഡിസ്പ്ലേ, കനം കുറഞ്ഞ മികച്ച രൂപകൽപ്പന എന്നിവയോടു കൂടിയാണ് അവതരിപ്പിക്കുന്നത്. ഫ്ളിപ്കാർട്ടിൽ ലഭ്യമാകുന്ന ഹോണർ9 ഐ പ്ലാറ്റിനം ഗോൾഡ്. മിഡ്നൈറ്റ് ബ്ലാക്ക്, നേവി ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണു ലഭ്യമാകുക. ഒക്ടോബർ 14 ന് ഹോണർ 9 ഐ വിൽപ്പന ആരംഭിക്കും.

ഇന്ത്യയിലെ തങ്ങളുടെ പ്രയാണത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണിതെന്ന് ഹോണർ 9 ഐ പുറത്തിറക്കിക്കൊണ്ട് ഹുവെയ്് ഇന്ത്യ കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് പീറ്റർ സായ് പറഞ്ഞു. രണ്ട് ഇരട്ട ക്യാമറകളും ഫുൾ വ്യൂ എഫ്.എച്ച്.ഡി. പ്ലസ് ഡിസ്പ്ലേയും ലഭ്യമാക്കുന്ന ഇതുവരെയുള്ള ആദ്യ ഫോണാണിത്. തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഡിവൈസുകളും സേവനങ്ങളും ലഭ്യമാക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് അദേഹം പറഞ്ഞു.

TAGS: Honor 9i | Huawei |