സിയോക്‌സ് അസ്ട്ര കർവ് 4ജി മൊബൈൽ

Posted on: October 1, 2017

സിയോക്‌സ് മൊബൈൽസ് അസ്ട്ര കർവ് 4ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കി. സിഗ് നേച്ചർ കവർ ഗ്ലാസ് വിത്ത് 3ഡി കവർ ഗ്ലാസ്, ഡ്യുവൽ സിം, 5 ഇഞ്ച് ബ്രൈറ്റ് ഡിസ്‌പ്ലേ, ആൻഡ്രോയ്ഡ് 7.0 നൗഗറ്റ് ഓപറേറ്റിംഗ് സിസ്റ്റം, 2ജിബി റാം, 16 ജിബി റോം മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 1.3 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസർ. 2200 എംഎഎച്ച് ബാറ്ററി.

5 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ. 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. വൈ-ഫൈ, ഹോട്ട് സ്‌പോട്ട്, ജിപിഎസ്, ബ്ലൂടൂത്ത്,, 4ജി വോൾട്ട്, 21 ഭാഷകളെ പിന്തുണയ്ക്കും. ഒരു വർഷത്തെ സ്‌ക്രീൻ ബ്രേക്കേജ് വാറന്റി. ഷാമ്പെയിൻ, ബ്ലാക്ക് എന്നീ നിറങ്ങളിൽ അസ്ട്ര കർവ് 4ജി മൊബൈൽ തെരഞ്ഞെടുക്കാം. 7,299 രൂപയാണ് വില.