എക്‌സ്പീരിയ എക്സ് ഇസഡ് 1

Posted on: September 27, 2017

റിയൽ-ടൈം ത്രീ ഡി ക്യാപ്ച്ചർ സംവിധാനമുള്ള ലോകത്തിലെ ആദ്യ സ്മാർട്ട്‌ഫോണായ എക്‌സ്പീരിയ എക്സ് ഇസഡ്1 സോണി ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. നൂതനമായ ക്യാമറകൾ വികസിപ്പിക്കുന്ന സോണിയുടെ പാരമ്പര്യവും സമഗ്രമായ വിനോദ അനുഭവം നൽകുന്ന കരകൗശല വൈദഗ്ധ്യവും സന്നിവേശിപ്പിച്ച് കാലാതീതമായ രൂപകൽപ്പനയോടെ അവതരിപ്പിക്കുകയാണ് ഈ പുതിയ ഫ്‌ളാഗ്ഷിപ്പ് ഉത്പന്നത്തിൽ. ഓട്ടോഫോക്കസ് ബസ്റ്റ് ഉം ഫുൾ എച്ച്ഡി-എച്ച്ഡിആർ ഡിസ്‌പ്ലേയും അടങ്ങുന്നതാണ് ആധുനിക സാങ്കേതികവിദ്യയുടെ ഘടകങ്ങൾ. പുതിയ സ്‌മൈൽ പ്രെഡിക്ടീവ് ക്യാപ്ച്ചർ അവതരിപ്പിക്കുന്ന പ്രൗഢിയേറിയ സ്മാർട്ട്‌ഫോണിന്റെ ക്യാമറ മികവുറ്റതാണ്.

എക്‌സ്പീരിയ എക്സ് ഇസഡ്1 ഏറ്റവും മികച്ച സോണി സാങ്കേതികവിദ്യ ഒറ്റ ഉപകരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ്. ത്രീ ഡി ക്രിയേറ്റർ, സൂപ്പർ സ്ലോ-മോഷൻ വീഡിയോ, പുതിയ സ്‌മൈൽ പ്രെഡിക്ടീവ് ക്യാപ്ച്ചർ, മോഷൻ-ഐ ക്യാമറയിൽ നിന്നുള്ള ഓട്ടോഫോക്കസ് ബസ്റ്റ് എന്നീ നൂതനമായ ക്യാമറ ഫോക്ക്‌സ്ഡ് ഫീച്ചറുകളുടെ സംയോജനത്തിലൂടെ ക്യാമറ സാങ്കേതികവിദ്യയിലും ഇമേജ് സെൻസിംഗിലുമുള്ള സോണിയുടെ വൈദഗ്ധ്യം അവതരിപ്പിക്കുകയാണിവിടെ. 13.2 സെമി (5.2) ഫുൾ എച്ച്ഡി എച്ച്ഡിആർ ഡിസ്‌പ്ലേ, ഹൈ റെസല്യൂഷൻ ഓഡിയോ, സവിശേഷ ഒമ്‌നി ബാലൻസിൽ നിന്ന് യൂണിബോഡി രൂപകൽപ്പന എന്നിവയുടെ പിന്തുണയോടെയെത്തുന്ന എക്‌സ്പീരിയ എക്സ് ഇസഡ്1 സോണിയുടെ ഏറ്റവും മികച്ച ഹാർഡ് വെയർ സോഫ്റ്റ് വെയർ ശേഷിയെ ഒരൊറ്റ യൂണിറ്റിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.

ഹെഡ് സ്‌കാൻ, ഫേസ് സ്‌കാൻ, ഫുഡ് സ്‌കാൻ, ഫ്രീഫോം സ്‌കാൻ എന്നീ നാല് സ്‌കാൻ മോഡുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരത്തിൽ ത്രീ ഡി സ്‌കാനിംഗ് സാധ്യമാകും. അനായാസ ഉപയോഗത്തിന് ഓരോ മോഡിനും കസ്റ്റം ഗൈഡുകളുണ്ട്. സ്‌കാൻ ചെയ്ത ചിത്രങ്ങൾ പിന്നീട് ത്രീ ഡി സ്റ്റിക്കർ ഉപയോഗിച്ച് മെസഞ്ചർ ആപ്പിൽ പങ്കുവെക്കുകയോ സ്‌കെച്ച്ഫാബ് പോലുള്ള ത്രീ ഡി കമ്മ്യൂണിറ്റികളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം.

ക്യാമറയിലെ എആർ എഫക്ട്‌സ് ഓപ്ഷനുകൾ, തേഡ് പാർട്ടി അപ്പുകൾ, ലൈവ് വാൾപേപ്പറുകൾ തുടങ്ങിയവ ഉപയോഗിച്ച് സ്‌കാൻ ചെയ്ത ചിത്രങ്ങളെ അവതാറുകളായി ഉപയോഗിക്കുകയും ചെയ്യാം. സ്‌കാൻ ചെയ്യുന്നവ ത്രീ ഡി പ്രിന്ററിൽ പ്രിന്റ് ചെയ്‌തെടുക്കാനും ഓർമ്മയ്ക്കായി സൂക്ഷിച്ചുവെക്കാനും കഴിയും. ഗൂഗിൾ പ്ലേ വഴി വികസിച്ചുകൊണ്ടിരിക്കുന്ന ത്രീ ഡി എക്കോസിസ്റ്റത്തിലേക്കുള്ള ആക്‌സസ് നൽകുന്ന ഫൈൻഡ് മോർ ഓപ്ഷനും ക്രിയേറ്റർ ആപ്പിലുണ്ട്. സ്‌കാനോടൊപ്പം ഷാഡോ.ലോൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വന്തം ദൃശ്യങ്ങൾ ചിത്രീകരിച്ച് റോക്ക് സ്റ്റാറാകനുള്ള അവസരവും ആപ്പ് ഒരുക്കുന്നു.

ചലിക്കുന്ന വസ്തുക്കൾ മികച്ച ഫോക്കസിലൂടെ ട്രാക്ക് ചെയ്യുകയും ക്യാപ്ച്ചർ ചെയ്യുകയും ചെയ്യുന്ന ഓട്ടോഫോക്കസ് ബസ്റ്റ് സഹിതമാണ് പുതിയ എക്‌സ്പീരിയ എക്സ് ഇസഡ്1 എത്തുന്നത്. അതുകൊണ്ട് മങ്ങിയ ആക്ഷൻ ദൃശ്യങ്ങൾ ഇനിയുണ്ടാകില്ല. ഓട്ടോഫോക്കസ് ബസ്റ്റ് മോഡിൽ പകർത്തിയ ചിത്രങ്ങളുടെ വിസ്മയകരമായ വീഡിയോ ആനിമേഷൻ തയാറാക്കി ചിത്രങ്ങൾക്ക് ജീവൻ നൽകാം. പുതിയ ഓട്ടോഫോക്കസ് ബസ്റ്റ് നിങ്ങളുടെ ലക്ഷ്യത്തെ സമർഥമായി പിന്തുടരുകയും മിഴിവുറ്റ ചിത്രങ്ങളുറപ്പാക്കി ഫോക്കസ് ക്രമീകരിക്കുകയും ചെയ്യും. 1/3′ സെൻസറും ഡിസ്‌പ്ലേ ഫ്‌ളാഷുമുള്ള ഫ്സ്റ്റ്-ക്ലാസ് 13 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സമഗ്രമായ പ്രീമിയം ക്യാമറ അനുഭവവും ഏത് ലൈറ്റിംഗ് സാഹചര്യങ്ങളിലും മികച്ച സെൽഫികളും നൽകുന്നു. 1/3′ സെൻസറും ഡിസ്‌പ്ലേ ഫ്‌ളാഷുമുള്ള ഫ്സ്റ്റ് ക്ലാസ് 13 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സമഗ്രമായ പ്രീമിയം ക്യാമറ അനുഭവവും ഏത് ലൈറ്റിംഗ് സാഹചര്യങ്ങളിലും മികച്ച സെൽഫികളും നൽകുന്നു.

5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ. അതിവേഗ ജിഗാബൈറ്റ് എൽ ടി ഇ ഡൗൺലോഡ് വേഗം സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള എക്സ്16 എൽ ടി ഇ സഹിതമുള്ള നൂതനമായ ക്വാൽകോം സ്‌നാപഡ്രാഗൺ 835 മൊബൈൽ പ്ലാറ്റ്‌ഫോം ആധുനിക ജീവിതരീതിക്കിണങ്ങും വിധമുള്ള വേഗമേറിയ പ്രവർത്തനക്ഷമയും രസം നിറഞ്ഞ അനുഭവവും എക്‌സ്പീരിയ എക്സ് ഇസഡ്1ന് നൽകുന്നു.

ഫയലുകൾ കൈമാറ്റം ചെയ്യുന്നതിന് 5ജി ബി പി എസ് വരെ ട്രാൻസ്ഫർ വേഗതയുള്ള, യു എസ് ബി 2.0 നേക്കാൾ പത്ത് മടങ്ങ് വേഗതയുള്ള യു എസ് ബി 3.1 കണക്ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുൾ ചാർജിംഗിൽ ദിവസം മുഴുവൻ ആശ്രയിക്കാവുന്ന ബാറ്ററിയാണ് ഇസഡ്1 ന്് കരുത്തു പകരുന്നത്. ബാഹ്യ വസ്തുക്കളെ പ്രതിരോധിക്കുന്ന, വാട്ടർ റെസിസ്റ്റന്റ്, ഡസ്റ്റ്-പ്രൂഫ്, ഡിസ്‌പ്ലേയിൽ കോർണറിംഗ് ഗൊറില്ല ഗ്ലാസ് എന്നീ സവിശേഷതകളുമുണ്ട്. സവിശേഷമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ഫിംഗർപ്രിന്റ് സെൻസർ വ്യക്തിഗത ടച്ച് നൽകുന്നു. എക്‌സ്പീരിയ എക്സ് ഇസഡ്1 ന്റെ വില 44,990 രൂപ.

TAGS: Sony Xperia XZ1 |