ഐബോൾ സ്ലൈഡ് പെൻബുക്ക്

Posted on: September 21, 2017

മുംബൈ : ഐബോൾ വിൻഡോസ് അടിസ്ഥാനമാക്കിയുള്ള 2 ഇൻ 1 സ്ലൈഡ് പെൻബുക്ക് അവതരിപ്പിച്ചു. ടാബ്‌ലറ്റിന്റെയും ലാപ്‌ടോപ്പിന്റെയും സവിശേഷതകളുള്ള ഉത്പന്നമാണിത്. 2 ജിബി ഡിഡിആർ3 റാം. 32 ജിബി സ്റ്റോറേജ്, 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

ഫിംഗർപ്രിന്റ് സ്‌കാനർ. 6000 എംഎഎച്ച് പോളിമർ ബാറ്ററി. 10.1 ഇഞ്ച് കാപ്ആക്ടീവ് മൾട്ടി ടച്ച് ഡിസ്‌പ്ലേ. എച്ച്ഡി ക്ലാരിറ്റി. ഐപിഎസ് ടെക്‌നോളജി. ഇന്റൽ ആറ്റം പ്രോസസർ. 1.92 ജിഗാഹെർട്‌സ് സ്പീഡ്. ഡ്യുവൽ സ്പീക്കേഴ്‌സ്. 5 മെഗാപിക്‌സൽ ഓട്ടോഫോക്കസ് ക്യാമറ. വീഡിയോ ചാറ്റിംഗിന് സഹായകമായ 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. ഐബോൾ സ്ലൈഡ് പെൻബുക്ക് 24,999 രൂപയാണ് വില.