സ്‌പൈസ് വി 801 4ജി സ്മാർട്ട്‌ഫോൺ

Posted on: September 16, 2017

സ്‌പൈസ് വി 801 4ജി എൽടിഇ സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. സബ് 8കെ വിഭാഗത്തിലുള്ള പ്രധാനപ്പെട്ട ഫോണായ സ്‌പൈസ് വി 801 ന് മനോഹരമായ ഡിസൈനും കരുത്തുമുണ്ട്. പുതിയ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റത്തക്ക വിധത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള ഫോണാണിത്.

കനം 8.33 എംഎം. 3 ജിബി റാം.16 ജിബി ഇന്റേണൽ മെമ്മറി 32 ജിബി വരെ വർധിപ്പിക്കാനാകും. ഫോണിന് അതീവ സുരക്ഷയും എളുപ്പത്തിലുള്ള ഉപയോഗവും പ്രദാനം ചെയ്ത് ഫിംഗർപ്രിന്റ് സ്‌കാനർ വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണം ഒരേ സമയം പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഏറ്റവും മനോഹരമായ വൈഡ് ആംഗിൾ ചിത്രങ്ങൾ എടുക്കത്തക്ക വിധത്തിൽ 8 മെഗാപിക്‌സൽ ഓട്ടോ ഫോക്കസ് റിയർ ആൻഡ് ഫ്രണ്ട് ക്യാമറ. ബ്യൂട്ടി മോഡ്, ഫേസ്മാസ്‌ക് തുടങ്ങിയ ഫീച്ചേഴ്‌സ് ഉപയോഗിച്ച് സെൽഫി ചിത്രങ്ങൾ മനോഹരമാക്കാം. സ്‌പൈസ് വി 801 വില 7999 രൂപ. ഒരു വർഷത്തെ റീ പ്ലേസ്‌മെന്റ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

യുവ ഉപഭോക്താക്കളെ ആകർഷിക്കത്തക്ക വിധത്തിൽ ഫോൺ നിർമ്മിക്കുന്നതിന് സ്‌പൈസ് കഠിന പ്രയത്‌നം നടത്തിയിട്ടുണ്ടെന്ന് ഐടെൽ ആൻഡ് സ്‌പൈസ് ഡിവൈസസ് സിഇഒ സുധീർകുമാർ പറഞ്ഞു. പുതിയ ഫോൺ എത്തിയതോടെ സ്‌പൈസ് ശ്രേണിയിൽ 4 സ്മാർട്ട്‌ഫോണും 5 ഫീച്ചർഫോണുകളുമുണ്ടെന്ന് അദേഹം ചൂണ്ടിക്കട്ടി.

TAGS: Spice V801 |