സാംസംഗ് ഗാലക്‌സി നോട്ട് 8 വിപണിയിൽ

Posted on: September 12, 2017

സാംസംഗ് ഇലക്‌ട്രോണിക്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഗാലക്‌സി നോട്ട് 8 ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി സാംസംഗ് ബിക്‌സ്ബി ശബ്ദ സാങ്കേതിക വിദ്യയോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. ഗാലക്‌സി നോട്ട് 8, ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ സ്മാർട്ട്‌ഫോണുകളിൽ ഇനി ബിക്‌സ്ബി ലഭ്യമായിരിക്കും. ഒരു കൈയിൽ പിടിച്ച് ഉപയോഗിക്കാവുന്ന വലിയ ഡിസ്‌പ്ലേയോടു കൂടിയ ഗാലക്‌സി നോട്ട് 8 ൽ വ്യക്തിപരമായ വിനിമയങ്ങൾക്കായി എസ് പെന്നുമുണ്ട്.

സാംസംഗിന്റെ ഏറ്റവും മികച്ച ഡ്യുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനോടുകൂടിയ ഡ്യുവൽ ക്യാമറ ഏതു സാഹചര്യത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. ലക്ഷക്കണക്കിന് ആരാധകരെ നേടിയിട്ടുള്ള നോട്ട് പരമ്പരയിലെ ഏറ്റവും പുതിയ ഉപകരണത്തിൽ മൊബൈൽ പേമെന്റ് സേവനമായ സാംസംഗ് പേ, ഡിഫൻസ് ഗ്രേഡിലുള്ള സുരക്ഷാ പ്ലാറ്റ്‌ഫോം സാംസംഗ് നോക്ക്‌സ് തുടങ്ങിയ സവിശേഷതകൾ കൂടിചേരുന്നതോടെ വിപണിയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോണാകുന്നു. ഉപഭോക്താവിന്റെ ജീവിത രീതിക്കും സാങ്കേതിക താത്പര്യങ്ങളും കണക്കിലെടുത്ത് സാംസംഗ് ഗാലക്‌സി നോട്ട് 8 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വലിയ സ്‌ക്രീനും നൂതനമായ എസ് പെന്നും ബഹുമുഖ പ്രവർത്തന ക്ഷമതയും ചേർന്നുള്ള ഗാലക്‌സി നോട്ട് 8 ഇന്ത്യക്കാർക്കു വളരെ പ്രിയങ്കരമാമെന്ന് സാംസംഗ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്. സി. ഹോങ് പറഞ്ഞു.

കൂടുതൽ വലിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഗാലക്‌സി നോട്ട് 8 എന്നും അതു വഴി ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ സാംസംഗ് പ്രതിജ്ഞബദ്ധമാണെന്ന് സാംസംഗ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (മൊബൈൽ ബിസിനസ്) അസിം വാഴ്‌സി പറഞ്ഞു.

നോട്ട് ഉപകരണങ്ങളിൽ ഏറ്റവും വലിയ സ്‌ക്രീനാണ് ഗാലക്‌സി നോട്ട് 8 ൽ അവതരിപ്പിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഇൻഫിനിറ്റി ഡിസ്‌പ്ലേയാണ്. നോട്ട് 8 സ്‌ക്രീനിൽ കൂടുതൽ നീക്കാതെ തന്നെ കൂടുതൽ കാഴ്ച ലഭിക്കുന്നു. വായിക്കാനും വരയ്ക്കാനും അതുവഴി ബഹുമുഖ ദൗത്യങ്ങൾ സാധ്യമാകുന്നു. ഒരേസമയം രണ്ട് ആപ്പ് ഉപയോഗിക്കാം, എസ് പെൻ ഉപയോഗിച്ച് എഴുത്തിലൂടെയും വരകളിലൂടെയും വിനിമയം നടത്താം, പരിഭാഷകൾ, വിദേശ കറൺസി നിരക്കുകൾ, യൂണിറ്റ് മാറ്റങ്ങൾ തുടങ്ങിയവ അറിയാം, 12 എംപി ലെൻസുകളോടു കൂടിയ രണ്ട് പിൻ ക്യാമറകളും ഒരേ സമയം ഉപയോഗിക്കാം, സെൽഫിക്കും വീഡിയോ ചാറ്റിനും ഉപയോഗിക്കാവുന്ന 8 എംപി മുൻ ക്യാമറ, 6 ജിബി റാം, 10 എൻഎം പ്രോസസർ, 256 ജിബിവരെ വികസിപ്പിക്കാവുന്ന മെമ്മറി തുടങ്ങിയ സവിശേഷതകൾ നോട്ട്8 നുണ്ട്. സെപ്റ്റംബർ 21 മുതൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഗാലക്‌സി നോട്ട് 8 ന്റെ വില 67900 രൂപയാണ്.

മിഡ്‌നൈറ്റ് ബ്ലാക്ക്, മേപ്പിൾ ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. റീട്ടെയ്ൽ സ്റ്റോറുകളിലും സാംസംഗ് ഷോപ്പ്, ആമസോൺ എന്നിവയിലൂടെ ഓൺലൈനായും പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്.