5ജി ഇന്ത്യാ ഫോറവുമായി സിഒഎഐ

Posted on: September 1, 2017

കൊച്ചി : രാജ്യത്ത് 5ജി നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സിഒഎഐയുടെ നേതൃത്വത്തിൽ 5ജി ഇന്ത്യാ ഫോറത്തിന് തുടക്കം കുറിച്ചു. വരും തലമുറ സാങ്കേതിക വിദ്യകൾ രാജ്യത്ത് നടപ്പാക്കുന്നതിനായി ഏല്ലാവരേയും ഏകോപിപ്പിച്ച് പ്രവർത്തിക്കുക എന്നതാണ് 5ജി ഫോറത്തിന്റെ ലക്ഷ്യം. 5ജി നടപ്പാക്കുന്നതിനുള്ള അരങ്ങൊരുക്കുന്നത് തന്ത്രപരവും വാണിജ്യപരവുമായ മേഖലയിൽ പങ്കു വഹിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യാ പദ്ധതികൾക്കും ഫോറം സഹായങ്ങൾ നൽകും.

സ്വകാര്യ ചെറുകിട പൊതുമേഖലാ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് രാജ്യത്ത് 5ജി നടപ്പാക്കുന്നതിന് പങ്കുവഹിക്കലാണ് 5ജി ഇന്ത്യാ ഫോറത്തിന്റെ ലക്ഷ്യമെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യൂസ് പറഞ്ഞു. പഴയ തലമുറ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളേക്കാൾ നിക്ഷേപം 5ജിക്ക് ആവശ്യമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

TAGS: 5G | COAI |