ഇൻഡസ് ഒഎസുമായി ഒല ധാരണയിൽ

Posted on: September 1, 2017

കൊച്ചി : തദ്ദേശീയമായി വികസിപ്പിച്ചതും ഇന്ത്യയിൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനവുമുള്ള ഓപറേറ്റിംഗ് സിസ്റ്റമായ ഇൻഡസ് ഒഎസും പ്രമുഖ ട്രാൻസ്‌പോർട്ടിംഗ് ആപ്പായ ഒലയും സഹകരിക്കുന്നു. ആവശ്യാനുസരണം ഗതാഗത സൗകര്യം ലഭ്യമാക്കാനും ഇൻഡസ് ഒഎസ് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ മൊബിലിറ്റി അനുഭവം പകരാനും സഹകരണം സഹായിക്കും.

ഇൻഡസ് ഒഎസിന്റെ ഇൻബിൽറ്റ് മെസേജിങ് ആപ്പായാണ് ഒല സംയോജിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന 80 ലക്ഷം പേർ ഇൻഡസ് ഒഎസ് ഉപഭോക്താക്കളാണ്. നിലവിൽ ഇംഗ്ലീഷ്, മലയാളം, തെലുങ്കു, തമിഴ്, ഒറിയ, ആസാമീസ്, പഞ്ചാബി, കന്നട, ഗുജറാത്തി, ഹിന്ദി, ഉർദു, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ലഭ്യമാണ്. സഹകരണത്തോടെ ഉപഭോക്താക്കളുടെ അടിത്തറ വ്യാപിക്കും.

ഇൻഡസ് ഒഎസുമായുള്ള സഹകരണമെന്നും ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണിതെന്നും ഇതിന്റെ നേട്ടങ്ങൾ മുഴുവൻ ഉപഭോക്താക്കൾക്കായിരിക്കുമെന്നും ഒല എൻജിനീയറിങ് വൈസ് പ്രസിഡന്റ് നിതിൻ ഗുപ്ത പറഞ്ഞു.

ഇൻഡസ് ഒഎസ് പ്ലാറ്റ്‌ഫോമിലെ ആദ്യ ബ്രാൻഡ് അക്കൗണ്ട് അവതരിപ്പിക്കുന്നതിനായി ഒലയുമായുള്ള സഹകരണം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെയധികം നേട്ടമാകുമെന്ന് ഇൻഡസ് ഒഎസ് സ്ഥാപകനും സിഇഒയുമായ രാകേഷ് ദേശ്മുഖ് പറഞ്ഞു.

TAGS: Ola |