കാർബൺ കെ9 കവച് : ഭീം ഉൾപ്പെടുത്തിയ ആദ്യ സ്മാർട്ട് ഫോൺ

Posted on: July 16, 2017

കൊച്ചി : നാഷണൽ പേമെന്റസ് കോർപ്പറേഷനുമായി സഹകരിച്ച് കാർബൺ മൊബൈൽസ് ഭീം (ഭാരത് ഇന്റർഫെയ്‌സ് ഫോർ മണി) ഉൾപ്പെടുത്തിയുള്ള ആദ്യ സ്മാർട്ട്‌ഫോൺ – കെ9 കവച് 4ജി പുറത്തിറക്കി.

വിരലടയാളം തിരിച്ചറിയുന്ന സവിശേഷമായ സെൻസർ സുരക്ഷാ സംവിധാനവും ബാങ്കിംഗ് ഇടപാടുകൾക്ക് 360 ഡിഗ്രി സുരക്ഷയും ലഭ്യമാക്കിയിട്ടുള്ള ഇത് ഭാരത സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ നീക്കത്തിനും കറൻസി രഹിത ഇടപാടുകൾക്കും വലിയ പിന്തുണയാവും നൽകുക. കെ9 കവച് 4ജി ഫോണിന്റെ കവച് എന്ന സവിശേഷമായ സുരക്ഷാ സംവിധാനം ഈ ഇടപാടുകൾക്ക് മികച്ച സുരക്ഷ ലഭ്യമാക്കും.

നാഷണൽ പേമെന്റ് കോർപ്പറേഷനുമായി സഹകരിച്ച് തങ്ങളുടെ ഫോണുകളിൽ ഭീം ഇന്റഗ്രേറ്റു ചെയ്യുവാനായതിൽ അതിയായ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കാർബൺ മൊബൈൽസ് മാനേജിംഗ് ഡയറക്ടർ പ്രദീപ് ജെയിൻ പറഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യാ രംഗത്തെ രണ്ടു സംവിധാനങ്ങളുെട സഹകരണം കൂടിയാണിവിടെ ദൃശ്യമാകുന്നത്. ചെറുകിട നഗരങ്ങളിൽ കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഈ സഹകരണം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ നീക്കത്തോടെ സ്മാർട്ട് ഫോണിന്റെ നേട്ടങ്ങൾ ഗ്രാമീണ ജനതയിലേക്കു കൂടി എത്തിക്കാൻ തങ്ങൾക്കാവുമെന്ന് കാർബൺ മൊബൈൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷഷിൻ ദേവ്‌സാരെയും ചൂണ്ടികാട്ടി.

വിവിധ ഭാഷകളിൽ ഭീം ലഭ്യമാകുന്നത് വിവിധ മേഖലകളിലെ ഉപഭോക്താക്കൾക്ക് എളുപ്പമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എ.പി. ഹോത്തയും പറഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങൾ ഭീം ഉപയോഗിക്കാനുള്ള അവസരമാകും കാർബൺ ഫോണുകളിലെ ഭീം ആപ്പ് ലഭ്യമാക്കുകയെന്നും ഹോത്ത പറഞ്ഞു.

കെ9 കവച് 4ജി ഫോണുകളിലെ ഫിംഗർ പ്രിന്റ് സെൻസർ ബാങ്കിംഗ് സാമ്പത്തിക ഇടപാടുകൾക്കു മാത്രമല്ല, ഫോണിനു മൊത്തത്തിൽ തന്നെ സുരക്ഷ ഉറപ്പാക്കും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുള്ള ഈ ഫോൺ 5290 രൂപയ്ക്കാണു ലഭ്യമാക്കിയിട്ടുള്ളത്. സുരക്ഷാപരമായ കാരണങ്ങളാൽ ഡിജിറ്റൽ ഇടപാടുകൾ നടത്താനാരംഭിച്ചിട്ടില്ലാത്ത ഉപഭോക്താക്കളെ പ്രധാനമായും ലക്ഷ്യമിടാനാണ് കാർബൺ ശ്രമിക്കുന്നത്.