സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം

Posted on: June 6, 2017

കൊച്ചി : സോണി ഇന്ത്യ എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം സ്മാർട്ട്‌ഫോൺ പുറത്തിറക്കി. അതിശയിപ്പിക്കുന്ന 4കെ എച്ച്ഡിആർ ഡിസ്‌പ്ലേയും അതിവേഗ ഡൗൺലോഡ് സ്പീഡും അത്യാകർഷകമായ ഡിസൈനും മനുഷ്യ നേത്രങ്ങൾക്ക് പോലും കാണാനാകാത്ത മോഷൻ ക്യാപ്ചർ സവിശേഷതയുള്ള അത്യാധുനിക ക്യാമറയുമെല്ലാമുള്ളതാണ് പുതിയ ഫോൺ. 4കെ എച്ച്ഡിആർ ഡിസ്‌പ്ലേ തീർത്തും തനതായ സോണി അനുഭവം നൽകുന്ന ഇത് സോണിയുടെ ബ്രാവിയ ടിവി ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്.

റിഫ്‌ളക്റ്റീവ് സർഫസുള്ള അതിരില്ലാത്ത ഡിസൈൻ നൂതനമായ നിരവധി സാങ്കേതികവിദ്യകൾ ഇഴചേർന്ന എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം അകവും പുറവും മനോഹരവും സമാനതകളില്ലാത്ത ഡിസൈനുള്ളതാണ്. ബാഹ്യ ഭാഗത്ത് ആകർഷകമായ ഗ്ലാസ് ലൂപ്പ് സർഫസാണുള്ളത്. ഇത് പിൻഭാഗത്ത് ഒരു റിഫ്‌ളക്റ്റീവ് സർഫേസ് വെളിപ്പെടുത്തുന്നു. എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയത്തിന്റെ ഓരോ വശവും ഏകീകൃതമാണ്, അനന്തമായി ഒഴുകുന്ന ലൈനുകളും ഉൾച്ചേർന്ന ഫിംഗർപ്രിന്റ് പവർ ബട്ടണും ഫോണിന്റെ മുകളിലും താഴെയും ഡയമണ്ട് കട്ട് ഫിനിഷും ഇതിന്റെ മാറ്റ് കൂട്ടുന്നു. എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം വാട്ടർ റെസിസ്റ്റന്റും പൊടി കടക്കാത്തതുമാണ്.

ജിഗാബിറ്റ്-ക്ലാസ് എൽടിഇ കണക്ടിവിറ്റിയുള്ള കരുത്തുറ്റ പ്രകടനം എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം ജിഗാബൈറ്റ് ക്ലാസ് എൽടിഇ ശേഷിയുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. സംയോജിത സ്‌നാപ് ഡ്രാഗൺ എക്‌സ്16 എൽടിഇ മോഡം കാരണമാണ് ഇത് സാധ്യമാകുന്നത്. എവിടെയായിരുന്നാലും ഫൈബർ ഒപ്റ്റിക്ക് സ്പീഡ് നൽകും. സൂപ്പർ സ്ലോ മോഷനും പ്രവചിത ക്യാപ്ചറുമുള്ള തികവുറ്റ മോഷൻ ഐ ക്യാമറ മറ്റ് സ്മാർട്ട്‌ഫോണുകൾക്ക് സാധിക്കാത്ത വിധത്തിൽ മനോഹര നിമിഷങ്ങളെ പകർത്തുന്നതിന് പുതിയ മോഷൻ ഐ ക്യാമറ സിസ്റ്റം സൃഷ്ടിക്കുന്നതിന് സോണി എ, സൈബർ -ഷോട്ട് ക്യാമറകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഇമേജിംഗ് സവിശേഷതയാണ് എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയത്തിൽ ഉള്ളത്. പ്രീമിയം ക്യാമറകളിൽ മാത്രം സാധാരണ കാണുന്ന സാങ്കേതികവിദ്യകളുള്ള ഒരു മെമ്മറി സ്റ്റാക്ക്ഡ് എക്‌സ്‌മോർ ആർഎസ് സെൻസർ ഇതിനുണ്ട്. 5 മടങ്ങ് കൂടിയ ഇമേജ് സ്‌കാനിംഗും ഡാറ്റ ട്രാൻസ്ഫറും ഇത് സാധ്യമാക്കുന്നു.

ഹൈ റെസല്യൂഷൻ ഓഡിയോയുള്ള സ്റ്റുഡിയോ പോലുള്ള ശബ്ദ അനുഭവം ഓഡിയോ, ഗെയിമിംഗ് ശേഷികൾ മികച്ച സോണി അനുഭവം നൽകുന്നു. ഹൈ റെസല്യൂഷൻ ഓഡിയോ പ്ലേബാക്ക് ഒരു ട്രാക്കിലെ ഓരോ വിശദാംശവും നിങ്ങളെ കേൾപ്പിക്കുകയും ആർട്ടിസ്റ്റിനു അടുത്തായിരിക്കുന്നത് പോലുള്ള പ്രതീതി നിങ്ങൾക്ക് നൽകുകയും ചെയ്യും. എക്‌സ്പീരിയ ടിപ്‌സും പുതിയ എക്‌സ്പീരിയ ആക്ഷനും നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളെ കുറിച്ച് ഉപയോഗപ്രദമായ ഉപദേശം നൽകുകയും നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള മാപ്പ് ഡൗൺലോഡുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. എല്ലാം നിങ്ങളുടെ ജീവിതത്തെ കൂടുതൽ ലളിതമാക്കുന്നു.

ല്യുമിനസ് ക്രോം, ഡീപ്പ് സീ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭിക്കുന്ന സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയത്തിന്റെ വില 59,000 രൂപ.