ഓപ്പോ സെൽഫി എക്‌സ്‌പേർട്ട് എഫ്3 പ്ലസ്

Posted on: April 9, 2017

കൊച്ചി : ഗ്ലോബൽ സ്മാർട്ട്‌ഫോണായ ഓപ്പോ, പുതിയ സെൽഫി എക്‌സ്‌പേർട്ട് എഫ്3 പ്ലസ് അവതരിപ്പിച്ചു. ഏറ്റവും ആദ്യത്തെ 120 ഡിഗ്രി വൈഡ്-ആംഗിൾ ഗ്രൂപ്പ് സെൽഫി ക്യാമറ ഉൾപ്പെടെ ബ്രാൻഡിന്റെ ആദ്യത്തെ ഡ്യുവൽ ഫ്രണ്ട് സെൽഫി ക്യാമറ എഫ്3 പ്ലസിൽ അടങ്ങിയിരിക്കുന്നു. എഫ്3 പ്ലസിന്റെ ആദ്യത്തെ വിൽപ്പന ഇന്ത്യയിലാകമാനം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. ഫ്‌ളിപ്പ്കാർട്ടിലും ആമസോണിലും ഫോൺ ലഭിക്കും. വില 30990 രൂപ.

വിപ്ലവകരമായ ഡ്യുവൽ ഫ്രണ്ട് ക്യാമറകൾ ഉപയോഗിച്ച് അതിമനോഹരമായ സെൽഫീ ഫോട്ടോകൾ ഓപ്പോ എഫ്3 പ്ലസ് സമ്മാനിക്കുന്നു. സെൽഫിയ്ക്കായി ഒരു 16 മെഗാ പിക്‌സൽ ക്യാമറയും ഗ്രൂപ്പ് സെൽഫിയ്ക്കായി 120 ഡിഗ്രി വൈഡ്-ആംഗിൾ ലെൻസും. പിൻ ക്യാമറ സോണിയുമായി ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്. ഏറ്റവും മികച്ച ഫോട്ടോഫ്രാഫിയ്ക്കായി ഐഎംഎക്‌സ്398സെൻസറും ഘടിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ വർദ്ധിച്ചു വരുന്ന മൈാബൈൽ ആവശ്യകതകൾ പൂർത്തീകരിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള വളരെ ഫലപ്രദവും, നീണ്ടു നിൽക്കുന്നതും, സുരക്ഷിതവും, അതിമനോഹരവുമായ ഒരു ഹൈ-എൻഡ് സ്മാർട്ട്‌ഫോണാണ് എഫ്3 പ്ലസ്.

എഫ്3, ഒരു പുതിയ ഗ്രൂപ്പ് സെൽഫി ട്രെൻഡ് സൃഷ്ടിക്കുകയും ഒരു സെൽഫി എക്‌സ്‌പേർട്ട് എന്ന നിലയിൽ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യുമെന്ന് ഓപ്പോ ഇന്ത്യ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ സ്‌കൈ ലി അഭിപ്രായപ്പെട്ടു. ഓപ്പോയുടെ പുതിയ ബ്രാൻഡ് അംബാസഡർ ബോളിവുഡ് സൂപ്പർസ്റ്റാർ ദീപിക പദുക്കോൺ, പ്രശസ്ത ഫോട്ടോഗ്രാഫറായ ദാബോ രത്‌നാനി എന്നിവർ ഓപ്പോ എഫ്3 പ്ലസുമായുള്ള അവരുടെ സെൽഫി അനുഭവങ്ങൾ പങ്കുവച്ചു.

TAGS: OPPO | Oppo F3 Plus |