മോട്ടോ ജി 5 പ്ലസ്

Posted on: April 7, 2017

കൊച്ചി : മോട്ടോ ജി 5 പ്ലസ് പ്രീമിയം സ്മാർട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈൻ, സമാനതകളില്ലാത്ത സ്റ്റൈൽ, മികച്ച പ്രവർത്തനം എന്നിവയെല്ലാം ഒത്തിണങ്ങിയതാണ് അഞ്ചാം തലമുറ പ്രീമിയം മോട്ടോ ജി പ്ലസ്.

ഗ്രേഡു കൂടിയ ഡയമണ്ട് കട്ടിലുള്ള അലൂമിനിയം ഫിനിഷ് മെറ്റൽ കെയ്‌സ്, 13.2 സെമി (5.2 ഇഞ്ച്) ഫുൾ എച്ച് ഡി സ്‌ക്രീൻ, കോണിങ്ങ് ഗൊറില്ല ഗ്ലാസ് 3, ഡ്യുവൽ ഓട്ടോഫോക്കസ് പിക്‌സൽസ് കാമറ സെൻസർ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 12 മെഗാപിക്‌സൽ കാമറ, മൂടിക്കെട്ടിയ ദിവസങ്ങളിൽ പോലും മനോഹരമായ ചിത്രങ്ങളാണ് ലഭ്യമാക്കുക.

അതിവേഗത്തിലും സുഗമവുമായ പ്രവർത്തനത്തിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 625 പ്രോസസർ, 2.0 ഗെഹാഹെട്‌സ് ഒക്ടാകോർ സിപിയു, 650 മെഗാ ഹെട്‌സ് ആഡ്രിനോ 506 ജിപിയു എന്നിവ സഹായിക്കുന്നു. ടർബോ പവർ 3000 എംഎഎച്ച് ബാറ്ററി 15 മിനിട്ട് ചാർജ് ചെയ്താൽ 6 മണിക്കൂർ ചാർജ് ലഭിക്കും. 3 ജിബി റാമും 16 ജിബി സ്റ്റോറേജുമുണ്ട്. മോട്ടോ ജി 5 പ്ലസിന്റെ വില 14,999 രൂപ. 4 ജിബി റാമും 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള മോഡലിന്റെ വില 16,999 രൂപ.

TAGS: MotoG 5Plus |