വൺപ്ലസിന്റെ ബെസ്റ്റ് സ്മാർട്‌ഫോൺ മത്സരം

Posted on: March 26, 2017

കൊച്ചി : മുപ്പതിലേറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള വൺ പ്ലസ്, തങ്ങളുടെ ഫ്‌ലാഗ് ഷിപ്പ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 3ടിയുടെ വിജയം ആഘോഷിക്കാൻ ബെസ്റ്റ് സ്മാർട്ട്‌ഫോൺ മത്സരം സംഘടിപ്പിച്ചു. 4.4 റാങ്കിങോടെ ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റിങ് നേടിയ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 3ടി. സ്മാർട്‌ഫോൺ രംഗത്ത് ആദ്യത്തെ ബെസ്റ്റ് സ്മാർട്ട്‌ഫോൺ മത്സരമാണ് വൺപ്ലസ് നടത്തുന്നത്. ഒരു കോടി രൂപയുടെ സമ്മാനമുള്ള മത്സരത്തിൽ ഉപഭോക്താക്കൾക്ക് രസകരമായ രീതിയിൽ ബ്രാൻഡുമായി സംവേദനം നടത്താനാകും.

ഒരു കോടി രൂപയുടെ പ്രധാന സമ്മാനത്തിന് പുറമെ ഭാഗ്യശാലികളായ ആയിരക്കണക്കിന് മത്സരാർത്ഥികൾ നിരവധി ആകർഷകമായ സമ്മാനങ്ങളും ഉണ്ട്. ഹോട്ട്‌ലൈനായ 8505 888 888ലേക്ക് മിസ്ഡ് കോൾ നൽകിയോ www.oneplusstore.in/onecrore എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ മത്സരത്തിൽ പങ്കെടുക്കാം.

വൺ പ്ലസ് സ്റ്റാർ അമിതാഭ് ബച്ചനും വൺ പ്ലസ് ഫാൻ രോഹൻ ജോഷിയും ഒരുമിച്ച് നടത്തുന്ന ക്വിസ് ഷോ ഉൾപ്പെടെയുള്ള പരിപാടികൾ മത്സരത്തിലുണ്ട്. ക്വിസ് ഷോയിൽ ഇതാദ്യമായി അമിതാഭ് ബച്ചൻ മത്സരാർത്ഥിയുടെ റോളിൽ അവതരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഉന്നത നിലവാരത്തിനും നിർമാണമികവിനും പേരുകേട്ട കമ്പനിയാണ് വൺപ്ലസ്. വൺപ്ലസ് ഉപഭോക്താവെന്ന നിലയിൽ ഇന്ത്യയിൽ ഈ ബ്രാൻഡിനെ പ്രതിനിധാനം ചെയ്യുന്നതിൽ അമിതാഭ് ബച്ചൻ സന്തുഷ്ടി പ്രകടിപ്പിച്ചു.

TAGS: One Plus |