നവീകരിച്ച എ സീരീസ് മോഡലുകളുമായി സാംസംഗ്

Posted on: March 10, 2017

കൊച്ചി : സാംസംഗ് 2017 ൽ നവീകരിച്ച രണ്ട് എ സീരീസ് ഫോണുകൾ അവതരിപ്പിച്ചു. 5.7 ഇഞ്ച് ഗാലക്‌സി എ7നും, 5.2 ഇഞ്ച് ഗാലക്‌സി എ5യുമാണ് അവതരിപ്പിച്ചത്. സാംസംഗിന്റെ ആധുനികവും നൂതനവുമായ രൂപകൽപ്പനയും സാങ്കേതിക വിദ്യയും കരുത്തുറ്റ പ്രകടന മികവും എ സീരിസ് പ്രദാനം ചെയ്യുന്നു. കർവ്ഡ് ഗ്ലാസും മെറ്റൽ ബോഡിയും ചേർന്ന രൂപകൽപ്പന. ഡ്യുവൽ സിം ഗാലക്‌സി എ സീരീസ് ഫോണുകൾ വെള്ളം, പൊടി എന്നിവയെ തടയുന്നു. കൂടുതൽ സൗകര്യങ്ങളോടെയുള്ള കാമറയും ഫിംഗർ പ്രിന്റ് സ്‌കാനറുമുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് ആധുനി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിൽ സാംസംഗ് പ്രതിജ്ഞാബദ്ധമാണെന്ന് സാംസംഗ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അസിം വാർസി പറഞ്ഞു. മുൻ മോഡലുകളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയ മോഡലുകൾ പുറത്തിറക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.

സാംസംഗിന്റെ മുൻ പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കാണുന്ന ഫീച്ചറുകളെല്ലാം പുതിയ മോഡലുകളിലുണ്ട്. അലുമിനിയം ഫ്രെയിം, 3ഡി കർവ്ഡ് ഗ്ലാസ്, സ്ലിം ഡിസൈൻ തുടങ്ങിയ സവിശേഷതകളും ഇവയിലുണ്ട്.

16 മെഗാപിക്‌സൽ മുൻ-പിൻ കാമറകൾ. ഗാലക്‌സി എ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവിസ്മരണീയ നിമിഷങ്ങൾ വ്യക്തതയോടെ പകർത്താം. എഫ്1.9 ലെൻസും ലൈറ്റ് + സാങ്കേതിക വിദ്യയും സ്‌ക്രീൻ ഫ്‌ളാഷും ചേർന്ന് വെളിച്ചം കുറവുള്ള സാഹചര്യത്തിലും ചിത്രങ്ങൾക്കും സെൽഫികൾക്കും നല്ല മിഴിവു നൽകുന്നു. ഫ്‌ളോട്ടിങ് ഷട്ടർ ബട്ടണോടു കൂടിയതാണ് കാമറ. നല്ല റെസല്യൂഷനിൽ പതർച്ചയില്ലാതെ സെൽഫികളെടുക്കാൻ ഇത് സഹായിക്കുന്നു. അനായാസം നിയന്ത്രിക്കാവുന്ന കാമറ ഒരു കൈ മാത്രം ഉപയോഗിച്ച് ഫീച്ചറുകൾ തെരഞ്ഞെടുത്ത് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാം.

കൂടുതൽ മെമ്മറിയും ബാറ്ററി ശേഷിയുമാണ് മറ്റ് സവിശേഷതകൾ. ബ്ലാക്ക് സ്‌കൈ, ഗോൾഡ് സാൻഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ സാംസംഗ് എ 2017 ലഭ്യമാണ്. സാംസംഗ് എ7ന് 33,490 രൂപയും എ5ന് 28,990 രൂപയുമാണ് വില.