സാംസംഗ് ഗാലക്‌സി സി9 പ്രോ

Posted on: January 18, 2017

സാംസംഗ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. 6 ഇഞ്ച് ഫുൾ എച്ച്ഡി സാമോലെഡ് ഡിസ്‌പ്ലേ, മുന്നിലും പിന്നിലും 16 എംപി ക്യാമറകൾ എഫ് 1.9 ലെൻസിന്റെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തിൽ പോലും ഏറ്റവും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും. ഒപ്പം ഇരട്ട ലെഡ് ഫ്‌ളാഷ്. 6 ജി.ബി. റാം. 64 ജിബി ഇൻ ബിൽട്ട് മെമ്മറി 256 ജി.ബി. വരെ ഉയർത്താനുമാകും. 64 ബിറ്റ് ഒക്ടാ കോർ പ്രോസസർ. ആൻഡ്രോയ്ഡ് വി6.0.1 മാഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം. മെറ്റൽ യൂണിബോഡി. 6.9 മില്ലീ മീറ്റർ കനം. ഭാരം 189 ഗ്രാം. ഡ്യുവൽ സിം. ഇതിനു പുറമെ മൈക്രോ എസ്.ഡി. കാർഡ് സ്ലോട്ട്. 4,000 എംഎഎച്ച് ബാറ്ററി.

ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ സാംസംഗ് ഗാലക്‌സി സി9 പ്രോ തെരഞ്ഞെടുക്കാം. വില 36,900 രൂപ. തെരഞ്ഞെടുത്ത സ്‌റ്റോറുകളും ഓൺലൈൻ ചാനലുകളും വഴി ജനുവരി 27 മുതൽ ഇത് പ്രീ ബുക്ക് ചെയ്യാവുന്നതാണ്. പ്രീ ബുക്കിംഗ് നടത്തുന്നവർക്ക് 12 മാസത്തേക്ക് ഒറ്റത്തവണത്തെ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ലഭ്യമായിരിക്കും.

അതിവേഗം വളരുന്ന സ്മാർട്ട് ഫോൺ വിപണികളിലൊന്നായ ഇന്ത്യയിലെ ഉപഭോക്താക്കൾ കൂടുതൽ വലിയ സ്മാർട്ട് ഫോൺ സ്‌ക്രീനുകളാണ് താത്പര്യപ്പെടുന്നതെന്ന് സാംസംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് (മൊബൈൽ ബിസിനസ് ) രാജു പുല്ലൻ പറഞ്ഞു.