ലെനോവോ പി2 സ്മാർട്‌ഫോൺ

Posted on: January 16, 2017

കൊച്ചി : ഏറ്റവും കൂടുതൽ സമയം ചാർജ് നിൽക്കുന്ന, ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാവുന്ന, ഏറ്റവും വേഗത്തിൽ ചാർജാക്കുന്ന സ്മാർട്‌ഫോൺ ലെനോവോ പി2 വിപണിയിലെത്തി. മൂന്നു ദിവസം വരെ ചാർജ് നിൽക്കുന്ന 5100 എംഎഎച്ച് ഹൈഡെൻസിറ്റി ബാറ്ററിയാണ് പ്രധാന പ്രത്യേകത. കേവലം 10 മിനിറ്റുകൊണ്ട് 10 മണിക്കൂർ ചാർജ് ലഭിക്കുന്ന റാപിഡ് ചാർജർ മറ്റൊരു മറ്റൊരു പ്രത്യേകതയാണ്. 16999 രൂപയ്ക്ക് ഫ്‌ളിപ്കാർട്ടിൽ ലഭ്യം.

13.97 സെമി (5.5) ഫുൾ ഹൈ ഡെഫിനിഷൻ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും ഏറ്റവും മികച്ച കളർ റിപ്രൊഡക്ഷനും സഹിതമെത്തുന്ന ലെനോവോ ആസ്വാദനം മികവുറ്റതാക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ 18 മണിക്കൂറിലധികം തുടർച്ചയായി സിനിമകൾ ആസ്വദിക്കാൻ കഴിയുന്ന കരുത്തുറ്റ ബാറ്ററിയാണുള്ളത്. കൂടാതെ പവർ സേവർ മോഡ് ആക്ടിവേറ്റ് ചെയ്ത് കൂടുതൽ ബാറ്ററി ലൈഫ് സംരക്ഷിക്കാനും സാധിക്കും.
വലിയ സ്‌ക്രീനിന്റെ ദൃശ്യാനുഭവവും സ്മൂത്ത് ഗ്രാഫിക്‌സും ജീവനുള്ള സറൗണ്ട് സൗണ്ടും റെസ്‌പോൺസീവ് ഗെയിംപ്ലേ ഫീച്ചറുകളും സാധ്യമാക്കുന്ന സൂപ്പർ ഇമേഴ്‌സീവ് തീയേറ്റർ മാക്‌സ് ടെക്‌നോളജിയാണ് ലെനോവോ പി2 വിലുള്ളത്.

റെസ്‌പോൺസീവ് ഫിംഗർപ്രിന്റ് സ്‌കാനറാണ് ലെനോവോ പി2-വിന്റെ മറ്റൊരു പ്രത്യേകത. ഒരേ ആപ്ലിക്കേഷനിൽ രണ്ട് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാവുന്ന ഡ്യുവൽ ആപ്പ് ഫംഗ്ഷണാലിറ്റിയും ലെനോവോ പി2 – വിലുണ്ട്. മികച്ചതും കരുത്തുറ്റതുമായ 64 ബിറ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 625 2.0 ജിഗാഹെട്‌സ് ഒക്ടകോർ പ്രൊസസർ പ്രവർത്തനശേഷിയും മൾട്ടി ടാസ്‌കിംഗിനെയും 4 ജിബി റാം വഴി മൾട്ടിടാസ്‌കിംഗ് ആയാസഹരിതമായി നിർവഹിക്കാം.

എക്‌സ്‌മോർ ആർഎസ് സാങ്കേതികവിദ്യ സഹിതമുള്ള സോണി ഐഎംഎക്‌സ് 258 കരുത്തുപകരുന്ന 13 എംപി റിയർ ക്യാമറയാണുള്ളത്. സെൽഫി പ്രേമികൾക്കായി 5എംപി ഫ്രണ്ട് ക്യാമറയും. ലെനോവ ജ2 വിൽ 32 ജിബി 3 ബിൽറ്റ് ഇൻ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാം. ഷാംപെയ്ൻ ഗോൾഡ്, ഗ്രാഫൈറ്റ് ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. 3 ജിബി + 32 ജിബി, 4 ജിബി + 32 ജിബി വേരിയന്റുകൾ പ്രാരംഭവിലയായ 16,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിലൂടെ ലഭിക്കും.

പഴയ സ്മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 15000 രൂപ. 2000 രൂപ വരെയും അധിക ഓഫ്. എസ്ബിഐ ക്രെഡിറ്റ് കാർഡിന് 10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ലോഞ്ച് ഓഫറുകൾ.

TAGS: Lenovo P2 |