ഹൈ പവർ ഓഡിയോ സിസ്റ്റവുമായി സോണി

Posted on: January 8, 2017

കൊച്ചി : പ്രീമിയം ഓഡിയോ ലൈനപ്പ് വിപുലമാക്കി സോണി ഇന്ത്യ പുതിയ ഹൈ പവർ പോർട്ടബിൾ, സ്റ്റൈലിഷ് ഹോം ഓഡിയോ സിസ്റ്റം- എംഎച്ച്‌സി-വി77ഡി പുറത്തിറക്കി. മുമ്പ് പുറത്തിറക്കിയ ജിറ്റി4ഡി, വി44ഡി എന്നിവയുടെ പുതിയ പതിപ്പാണ് എംഎച്ച്‌സി-വി77ഡി. മികച്ച ഓഡിയോ ഔട്ട്പുട്ടും തനത് ഡിസൈൻ സെൻസിബിളിറ്റികളും പ്രീമിയം സാങ്കേതികവിദ്യയും ഉൾപ്പെട്ടതാണിത്.എല്ലാം തികഞ്ഞ സറൗണ്ട് ശബ്ദവും വ്യക്തമായ വോക്കലും നൽകുന്ന ഒരു ഒറ്റ ബോക്‌സ് സൊല്യൂഷനാണ്എംഎച്ച്‌സി-വി77ഡി.

ഒരു ബ്ലൂടൂത്ത് കണക്ഷനിൽ കൂടിയും ഉയർന്ന ക്വാളിറ്റി ഓഡിയോയുടെ ട്രാൻസ്മിഷൻ പ്രാപ്തമാക്കുന്ന എൽഡിഎസിസവിശേഷതയും ഇതിലുണ്ട്. ബ്ലൂടൂത്ത് ട്രാൻസ്മിഷനിൽ കൂടിയും മികച്ച ഓഡിയോ ക്വാളിറ്റി ഇത് തിരികെ ഓഫർ ചെയ്യുന്നു. പരിധിയില്ലാത്ത സംഗീതാനുഭവത്തിന് ഇഷ്ടാനുസൃതമാക്കാവുന്ന ലൈറ്റിംഗ് ഫീച്ചറുകളും നിങ്ങൾക്ക് ഇണങ്ങുന്ന സ്റ്റൈലിലുള്ള വിവിധ സൗണ്ട് ഇഫക്റ്റുകളും പരീക്ഷിക്കാം.

മികച്ച പോർട്ടബിലിറ്റിയുള്ള കോംപാക്റ്റ് ഡിസൈൻ, പാർട്ടി അന്തരീക്ഷ മൊരുക്കുന്ന ഡ്യൂവൽ ലൈറ്റുകൾ, വെള്ളവും പൊടിയും കടക്കാത്ത ടച്ച് പാനൽ, ഗെസ്ച്വർ, മോഷൻ കൺട്രോളർ എന്നിവ എംഎച്ച്‌സി-വി77ഡിയുടെ പ്രധാന സവിശേഷതകളാണ്. സഹജമായ പ്രവർത്തനങ്ങൾ ഉൾപ്പെട്ട ഇതിൽ വൈഫൈ അല്ലെങ്കിൽ ബ്ലൂടൂത്തും വഴി സംഗീത്തെ നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഓൺലൈൻ സ്ട്രീമിംഗ് വഴി സംഗീതം ബ്രൗസ് ചെയ്യാനുമാകും. എംഎച്ച്‌സി-വി77ഡിയുടെ വില 45,990 രൂപ.

TAGS: Sony | Sony MHC-V77D |