അസൂസ് സെൻഫോൺ 3 മാക്‌സ് 5.5

Posted on: December 20, 2016

കൊച്ചി : അസൂസ് സെൻഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡൽ സെൻഫോൺ 3 മാക്‌സ് 5.5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 64 ബിറ്റ് ഒക്ടാകോർ പ്രോസസർ. ഭാരം 175 ഗ്രാം. 8.5 മി.മി കനം. 2.5ഡി കോൺട്വോർഡ് ഗ്ലാസ് ടച്ച് സ്‌ക്രീനും മെറ്റെൽ-അലൂമിനിയം ബോഡി. 2.25 മി.മി സ്‌ക്രീൻ, 4100 എംഎഎച്ച് ബാറ്ററി, ഓട്ടോ ഫോക്കസ് സൂപ്പർഫാസ്റ്റ് ഫോക്കസ്, മികച്ച വീഡിയോ എടുക്കുന്നതിന് ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷൻ സിസ്റ്റം, സൂപ്പർ എച്ച്ഡിആർ മോഡ്, ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയവയാണ് സെൻഫോൺ 3 മാക്‌സ് 5.5 ന്റെ മുഖ്യാകർഷണങ്ങൾ.

ഗ്രേ, സിൽവർ, ഗോൾഡ് എന്നീ കളറുകളിൽ ലഭിക്കുന്ന സെൻഫോൺ 3 മാക്‌സ് 5.5 ന് 17,999 രൂപയും സെൻഫോൺ 3 മാക്‌സ് 5.2 വിന് 12,999 രൂപയുമാണ് വില.