റിലയൻസ് ജിയോ പോക്കിമോൻഗോ ഇന്ത്യയിൽ അവതരിപ്പിച്ചു

Posted on: December 13, 2016

reliance-jio-pokemango-big

കൊച്ചി : ലോക ഗെയിമിംഗ് മേഖലയിലെ നവതരംഗമായ പോക്കിമോൻ ഗോ എന്ന ഓഗുമെന്റൽ റിയാലിറ്റി ഗെയിം ഇന്ത്യയിലെ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കും കളിക്കാം. ഇതിനായി ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോൻ കമ്പനിയുമായി ജിയോ കരാറിലെത്തി. ബുധനാഴ്ച മുതൽ ആരംഭിക്കുന്ന പോക്കിമോൻ ഗെയിമിൽ, 1000 ലധികം വരുന്ന റിലയൻസ് ഓറിജിനൽ സ്റ്റോറുകളും, തെരഞ്ഞെടുക്കുന്ന പങ്കാളികളുടെ ഷോറൂമുകളും പോക്കിസ്‌കോപ്, അല്ലെങ്കിൽ ജിംസ് എന്ന പേരിലാകും കാണപ്പെടുന്നത്.

ജിയോ നെറ്റ്‌വർക്കിലൂടെ പോക്കിമാൻ ഗോ ഇന്ത്യയിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നതായി നിയാന്റിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജോൺ ഹാൽകെ പറഞ്ഞു. ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ പോക്കിമാൻ കളിക്കാർക്ക് പോക്കിമോൻ ഗോ ചാനലിലേക്ക് പ്രവേശിക്കാം. പോക്കിമോൻ ചാനൽ നൽകുന്ന നിർദ്ദേശങ്ങൾ, ടിപ്പുകൾ, പ്രത്യേക പരിപാടികൾ തുടങ്ങിയവ അനുസരിച്ച് കളിക്കാരന് മറ്റ് കളിക്കാർക്ക് ഒപ്പം കൂടാം.

ലോകത്ത് 500 മില്ല്യൺ ഡൗൺ ലോഡുകളുള്ള പോക്കിമോൻ ഗോ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നതായി റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.