സാംസംഗ് ഗാലക്‌സി എസ് 7 എഡ്ജ് ഇനി കോറൽ ബ്ലൂ നിറത്തിലും

Posted on: December 10, 2016

samsung-galaxy-s7-edge-cora

കൊച്ചി : സാംസംഗ് ഗാലക്‌സി എസ് 7 എഡ്ജ് ഇനി കോറൽ ബ്ലൂ നിറത്തിലും ലഭ്യമാകും. നിലവിലുളള നാല് നിറങ്ങൾക്ക് പുറമേയാണ് പുതിയ നിറം അവതരിപ്പിക്കുന്നത്. ഈ പുത്തൻ ശ്രേണിയിലും 15 ജി ബി ഫ്രീ ക്ലൗഡ് സ്‌റ്റോറേജ് ലഭ്യമാണ്. കോറൽ ബ്ലൂ നിറം സ്മാർട്ട് ഫോണുകളിൽ വൈവിധ്യം ഇഷ്ടപ്പെടുന്നവരെ ആകർഷിക്കും.

സാംസംഗ് ഗാലക്‌സി എസ് 7 എഡ്ജ് കോറൽ ബ്ലൂവിന്റെ വില 50,900 രൂപയാണ്. ഇന്ത്യയിൽ ഉടനീളമുളള അംഗീകൃത സാംസംഗ് സ്‌റ്റോറിൽ നിന്നും ഓൺലൈൻ സ്‌റ്റോറായ സാംസംഗ് ഷോപ്പിൽ നിന്നും സാംസംഗ് ഗാലക്‌സി എസ് 7 എഡ്ജ് സ്വന്തമാക്കാവുന്നതാണ്.