സാംസംഗ് ഗാലക്‌സി ഓൺ നെക്‌സ്റ്റ്

Posted on: October 30, 2016

samsung-galaxy-on-next-2016

സാംസംഗ് ഓൺ സീരീസിലെ ഏറ്റവും പുതിയ ഗാലക്‌സി ഓൺ നെക്‌സ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. നൂതനമായ രൂപകൽപനയുടെയും മികച്ച പെർഫോമൻസിന്റെയും ഓൾ ഇൻ വൺ ആപ്പ്, മൈ ഗാലക്‌സിയുടെയും മികവിൽ സാംസംഗ് ഓൺ നെക്‌സ്റ്റ് വിപണി കീഴടക്കാൻ ഏറെ പുതുമകളോടെയാണ് എത്തുന്നത്.

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഹൈ റെസലൂഷൻ ഡിസ്‌പ്ലേ. ഫുൾ മെറ്റൽ യുണി ബോഡി. മികച്ച കാഴ്ചാനുഭവത്തിന് 2.5 ഡി ഗോറില്ല ഗ്ലാസ്. 16 ജിബി ഇന്റേണൽ മെമ്മറി. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനാകും. 3 ജിബി റാം, 3300 എംഎഎച്ച് ബാറ്ററി. 1.6 ജിഗാ ഹെർട്‌സ് ഒക്ടാകോർ പ്രോസസർ എന്നിവ ഓൺ8 ന്റെ സവിശേഷതകളാണ്. എഫ് 1.9 അപ്പാർച്ചറോടു കൂടിയ 13 മെഗാപിക്‌സൽ പിൻ കാമറയും ഫ്രണ്ട് ഷൂട്ടറോടു കൂടിയ 8 എംപി മുൻ കാമറയും കുറഞ്ഞ വെളിച്ചത്തിലും സെൽഫി ഫോട്ടോസ് പകർത്താൻ സഹായിക്കുന്നു.

മൈ ഗാലക്‌സി ആപ്ലിക്കേഷൻ പ്രീഇൻസ്റ്റാൾഡ് ആയി എത്തുന്ന ഗാലക്‌സി ഓൺ നെക്‌സ്റ്റിലൂടെ റീചാർജ്, പേമെന്റുകൾ, ടിക്കറ്റിംഗ്, ഹോട്ടൽ, ഫ്‌ളൈറ്റ് ബുക്കിംഗ് എന്നിവ അനായാസം സാധ്യമാകും. കൂടാതെ വീഡിയോ, മ്യൂസിക്, ഗെയ്മിംഗ് എന്നിവക്കും ഈ ആപ്ലിക്കേഷൻ സൗകര്യമൊരുക്കുന്നു. സാംസംഗ് ഗാലക്‌സി ഓൺ നെക്‌സ്റ്റ് ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. വില 18,490 രൂപ.