സിയോക്‌സ് ഇസഡ്304 മിനി ഫീച്ചർ ഫോൺ

Posted on: October 11, 2016

ziox-mobiles-z-304-mini-bi

സിയോക്‌സ് മൊബൈൽസ് ഇസഡ് സീരിസിൽ പുതിയ രണ്ട് ഫീച്ചർഫോണുകൾ പുറത്തിറക്കി. ഡ്യുവൽസിം ഫോണുകളാണ് ഇസഡ്304 മിനി, ഇസഡ്23 മോഡലുകൾ. 1.8 ഇഞ്ച് ഡിസ്‌പ്ലേ. 16 ജിബി എക്‌സ്പാൻഡബിൾ മെമ്മറി. വയർലെസ് എഫ്എം. എംപി3, വീഡിയോ പ്ലേയർ. ഓട്ടോ കോൾ റെക്കോർഡിംഗ്. ബ്ലൂടൂത്ത്, ഗെയിംസ്, മൊബൈൽ ട്രാക്ടർ, ടോർച്ച് തുടങ്ങിയ സവിശേഷതകളുണ്ട്.

ziox-mobiles-ziox-z-23-big

ഇസഡ്304 മിനിക്ക് 1000 എംഎഎച്ച് ബാറ്ററി. ഇസഡ് 23 ന് 1800 എംഎഎച്ച് ബാറ്ററി. ഇസഡ്304 മിനിയിൽ 2000 ലേറെ കോൺടാക്ടുകളും 500 ലേറെ എസ്എംഎസും സൂക്ഷിക്കാനാകും. ഇസഡ്23 ൽ 800 ലേറെ കോൺടാക്ടുകളും 300 എസ്എംഎസുകളും സൂക്ഷിക്കാനാകും.

ഇസഡ്304 മിനി, ഇസഡ്23 മോഡലുകളുടെ വില യഥാക്രമം 1193 രൂപ, 1093 രൂപ.