ലാവ ക്യാപ്റ്റൻ സീരീസ് ഫീച്ചർ ഫോണുകൾ

Posted on: October 7, 2016

lava-captain-series-feature

കൊച്ചി : ലാവ പുതിയ ക്യാപ്റ്റൻ സീരീസ് ഫീച്ചർ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ക്യാപ്റ്റൻ എൻ1, ക്യാപ്റ്റൻ കെ1 പ്ലസ് എന്നീ പേരുകളിൽ പുറത്തിറങ്ങുന്ന ഫോണുകൾക്ക് 1150 രൂപ, 1250 രൂപ എന്നിങ്ങനെയാണ് വില.

4.5 സെന്റീമീറ്റർ സ്‌ക്രീൻ വലുപ്പത്തിൽ പുറത്തിറങ്ങുന്ന രണ്ടു ഫോണുകളിലും 3.5 എംഎം ഓഡിയോ ജാക്ക് & വയർലെസ് റേഡിയോ, റിയർ വിജിഎ കാമറ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ക്യാപ്റ്റൻ എൻ1-ൽ മൂന്ന് പ്രാദേശിക ഭാഷകളും ക്യാപ്റ്റൻ കെ1 പ്ലസ്-ൽ അഞ്ച് പ്രാദേശിക ഭാഷകളും ലഭ്യമാണ്.

ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുമായുള്ള സഖ്യം ആഘോഷിക്കുന്ന ഈ വേളയിൽ ക്യാപ്റ്റൻ സീരീസ് ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ടെന്ന് ലാവ ഇന്റർനാഷണലിന്റെ പ്രോഡക്ട് ഹെഡ്, ഗൗരവ് നിഗം പറഞ്ഞു. ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ബ്രൗൺ, ബ്ലാക്ക്-ഡാർക്ക് ബ്ലൂ എന്നീ കളർ കോമ്പിനേഷനുകളിലാണ് ക്യാപ്റ്റൻ സീരീസ് തെരഞ്ഞെടുക്കാം.