സിയോക്‌സ് ഇസഡ് സീരിസ് ഫീച്ചർഫോണുകൾ

Posted on: September 26, 2016

സിയോക്‌സ് മൊബൈൽസ് ഇസഡ് സീരിസ് ഫീച്ചർഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇസഡ് 304 പ്ലസ്, ഇസഡ് 38, ഇസഡ് 39 എന്നീ ഫോണുകളാണ് പുതുതായി പുറത്തിറക്കിയത്. യഥാക്രമം 1703 രൂപ, 1553 രൂപ, 1503 രൂപ എന്നിങ്ങനെയാണ് വിലകൾ.

ഡ്യുവൽ സിം. 2.4 ഇഞ്ച് ഡിസ്‌പ്ലേ. ഓട്ടോ കോൾ റെക്കോർഡിംഗ്. മൾട്ടിലാംഗ്വേജ് സപ്പോർട്ട്. 16 ജിബി എക്‌സ്പാൻഡബിൾ മെമ്മറി. ഇൻ ബിൽറ്റ് എംപിത്രി. വീഡിയോ പ്ലേയർ. സുപ്പീരിയർ ക്യാമറ. വയർലെസ് എഫ്എം. വൈഫൈ, ബ്ലൂടൂത്ത്. യുഎസ്ബി. എൽഇഡി ടോർച്ച്. ഇസഡ് 304 പ്ലസിൽ 2500 എംഎഎച്ച് ബാറ്ററി. ഇസഡ് 38 ലും ഇസഡ് 39 ലും 1750 എംഎഎച്ച് ബാറ്റി. മൂന്ന് ഫോണുകൾക്കും 12 മാസത്തെ വാറന്റി സിയോക്‌സ് വാഗ്ദാനം ചെയ്യുന്നു.