ഐബാൾ സ്ലൈഡ് കുബോയ്ഡ് വിപണിയിൽ

Posted on: September 19, 2016

iball-slide-cuboid-tab-big

മുംബൈ : ഐബോൾ 4ജി ടാബ്‌ലറ്റായ ഐബോൾ സ്ലൈഡ് കുബോയ്ഡ് വിപണിയിൽ അവതരിപ്പിച്ചു. 8 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ. 1280 X 800 പിക്‌സൽസ് റെസല്യൂഷൻ. 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 5 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ.

അലുമിനിയം ബോഡി. ക്വാഡ് കോർ പ്രോസസർ. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റം. 2 ജിബി റാം. 16 ജിബി ബിൽറ്റ് ഇൻ മെമ്മറി. 32 ജിബി വരെ വികസിപ്പിക്കാനാകും. 4500 എംഎഎച്ച് ജംബോ ബാറ്ററി. 21 പ്രാദേശിക ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന മൾട്ടി ലാംഗ്വേജ് കീബോർഡ്.

ഫേസ് ബുക്കും വാട്‌സാപ്പും ഉൾപ്പടെ നിരവധി ആപ്ലിക്കേഷനുകൾ പ്രീലോഡ് ചെയ്തിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ്, എക്‌സൽ, വേഡ്, പവർപോയിന്റ് എന്നിവയുമുണ്ട്. ഐബാൾ സ്ലൈഡ് കുബോയ്ഡിന് 8,999 രൂപയാണ് വില.