സെബ്രോണിക്‌സ് 11720 എംഎഎച്ച് പവർബാങ്ക് പുറത്തിറക്കി

Posted on: September 13, 2016

zebronics-powerbank-11720-b

മുംബൈ : സെബ്രോണിക്‌സ് 11720 എംഎഎച്ച് പവർബാങ്ക് (സെബ് എംസി 12000 പിഡി) പുറത്തിറക്കി. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന ലിതിയം പോളിമർ ബാറ്ററി, ഡിജിറ്റൽ എൽഇഡി ഡിസ്‌പ്ലേ, ഒരേസമയം രണ്ട് ഗാഡ്ജറ്റ്‌സിന്റെ ചാർജിംഗ് സാധ്യമാക്കുന്ന രണ്ട് യുഎസ്ബി പോർട്ട്‌സ് തുടങ്ങിയ സവിശേഷതകൾ ഈ പവർ ബാങ്കിനുണ്ട്. 1980 രൂപയാണ് വില.

പവർ തടസമില്ലാതെ സംഗീതവും സിനിമയും ആസ്വദിക്കാൻ സഹായകമാണ് സെബ്രോണിക്‌സ് 11720 എംഎഎച്ച് പവർ ബാങ്ക് എന്ന് സെബ്രോണിക്‌സ് ഡയറക്ടർ രാജേഷ് ദോഷി പറഞ്ഞു. സെബ്രോണിക്‌സിന് 12,000 ത്തോളം ചാനൽ പാർട്‌ണേഴ്‌സും 126 സർവീസ് സെന്ററുകളുമുണ്ട്.

TAGS: Power Bank | Zebronics |