ഐഫോൺ 7 ഒക്‌ടോബർ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കും

Posted on: September 8, 2016

apple-iphone-7-big

മുംബൈ : ആപ്പിൾ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നിവ ഒക്‌ടോബർ 7 ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിൽ 60,000 രൂപ മുതലായിരിക്കും വിലകൾ.

ഐഫോൺ 7 ന് 4.7 ഇഞ്ചും ഐഫോൺ 7 പ്ലസിന് 5.5 ഇഞ്ചുമാണ് ഡിസ്‌പ്ലേ. 32 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷികളുള്ള വേരിയന്റുകൾ ലഭ്യമാണ്. ഐഫോണുകളുടെ പതിവ് നിറങ്ങൾക്ക് പുറമെ ഐഫോൺ 7 ശ്രേണി ഗ്ലോസി ജെറ്റ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും തെരഞ്ഞെടുക്കാവുന്നതാണ്.

TAGS: Apple IPhone 7 |