കോബോൾട്ട് 4

Posted on: June 16, 2015

iball-mslr-cobalt4-Big

മൊബൈൽ ഫോട്ടോഗ്രാഫിക്ക് പുത്തൻമാനങ്ങൾ നൽകി ഐബോൾ എംഎസ്എൽആർ കോബോൾട്ട് 4 സ്മാർട്ട്‌ഫോൺ വിപണിയിലിറക്കി. അഴിച്ചുമാറ്റാവുന്ന നാല് എംഎസ്എൽആർ ലെൻസുകളും ഫോണിനൊപ്പമുണ്ട്.

സൂം ലെൻസ് വിത്ത് 8x സൂം, ഫിഷ്‌ഐ ലെൻസ് വിത്ത് 175-180 ഡിഗ്രി വ്യൂയിംഗ് ആംഗിൾ, മാക്രോ ലെൻസ് വിത്ത് 10x മാഗ് നിഫിക്കേഷൻ, വൈഡ് ആംഗിൾ ലെൻസ് വിത്ത് 130 ഡിഗ്രി വ്യൂയിംഗ് ആംഗിൾ എന്നിവ ഈ ബജറ്റ് സ്മാർട്ട്‌ഫോണിനൊപ്പം ലഭിക്കും. 8 മെഗാപിക്‌സൽ റിയർ ക്യാമറ വിത്ത് ഡ്യുവൽ എൽഇഡി ഫ്‌ലാഷ്. ഫ്രണ്ട് ക്യാമറ 3.2 മെഗാപിക്‌സൽ.

5 ഇഞ്ച് ഐപിഎസ് ക്യുഎച്ച്ഡി ഡിസ്‌പ്ലേ, ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം. ഒക്ട കോർ പ്രോസസർ. 1 ജിബി റാം. 8 ജിബി സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബിവരെ എക്‌സ്പാൻഡ് ചെയ്യാനാകും.

2000 എംഎഎച്ച് ബാറ്ററിയാണ് എംഎസ്എൽആർ കോബോൾട്ട് 4 ന് ഊർജ്ജം പകരുന്നത്. ഈ ഡ്യുവൽസിം സ്മാർട്ട്‌ഫോണിൽ 3ജി, വൈഫൈ, യുഎസ്ബി, ബ്ലൂടൂത്ത് 4.0, ജിപിഎസ്, ഹോട്ട്‌നോട്ട് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഫോണിനൊപ്പം പൗച്ചും, ലെൻസ് ക്ലീനിംഗ് ക്ലോത്തും സൗജന്യമായി നൽകും. വില 8,499 രൂപ.