ബാങ്ക് മസ്‌ക്കറ്റ് മംഗൾകേശവിലെ ഓഹരി വിൽക്കും

Posted on: November 10, 2013

Bankmuscat-aഒമാനിലെ പ്രമുഖ ബാങ്കായ ബാങ്ക് മസ്‌ക്കറ്റ്, മംഗൾ കേശവ് സെക്യൂരിറ്റീസിലെ ഓഹരി വിൽക്കാൻ തീരുമാനിച്ചു. 45.7 ശതമാനം ഓഹരിപങ്കാളിത്തമാണ് ബാങ്ക് മസ്‌ക്കറ്റിനുള്ളത്. മംഗൾകേശവ് പ്രമോട്ടർമാർ ബൈബാക്കിനു തയാറായേക്കുമെന്നും സൂചനയുണ്ട്. മുംബൈ ആസ്ഥാനമായുള്ള സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമാണ് മംഗൾകേശവ് സെക്യൂരിറ്റീസ്.