ശ്രേയസ് ഷിപ്പിംഗിന് 18 ശതമാനം വരുമാന വളർച്ച

Posted on: February 15, 2015

Shreyas-Shipping--Q3-2014-b

കൊച്ചി : മുംബൈ ആസ്ഥാനമായുളള ശ്രേയസ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സിന് 2014 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 18.37 ശതമാനം വരുമാന വളർച്ച. ട്രാൻസ്‌വേൾഡ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയുടെ വരുമാനം 118.13 കോടി രൂപയിൽ നിന്ന് 139.83 കോടി രൂപയായി വർധിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 2.91 കോടി രൂപ നഷ്ടത്തിൽ നിന്ന് നികുതിക്കു ശേഷമുള്ള ലാഭം 22.42 കോടി രൂപയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാഗർ മാലാ പദ്ധതിക്കുള്ള പിന്തുണയുമായി കമ്പനിയുടെ എം.വി. ഒ.ഇ.എൽ. വിക്ടറിയെ, എസ്.എസ്.എസ്. സാഗർമാല എന്നു പുനർനാമകരണം ചെയ്യാൻ ഉദ്ദേശിക്കുന്നതായും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രമേഷ് എസ്. രാമകൃഷ്ണൻ പറഞ്ഞു. പുതിയ കപ്പലായ എസ്.എസ്.എൽ. ഗുജറാത്ത് ശ്രേയസ് ഷിപ്പിംഗിനെ തീരദേശത്തെ എല്ലാ തുറമുഖങ്ങളുമായും ബന്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.