ഐ ഡി ബി ഐ ബാങ്കിന് 16 ശതമാനം ബിസിനസ് വളർച്ച

Posted on: February 8, 2015

IDBI-Bank-branch-big

കൊച്ചി : ഐഡിബിഐ ബാങ്കിന് ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 16 ശതമാനം ബിസിനസ് വളർച്ച. മൊത്തം ബിസിനസ് 4,30,502 കോടി രൂപയായി. ഇക്കാലളവിൽ നിക്ഷേപം 20 % വർധിച്ച് 2,33,199 കോടിയായി. അഡ്വാൻസ് 11 % പുരോഗതിയോടെ 1,97,303 കോടിയായി. മൊത്തം ആസ്തി 13 ശതമാനം ഉയർന്ന് 3,31,387 കോടി രൂപയായി.

അതേസമയം ലാഭം മുൻ വർഷം ഇതേ കാലയളവിലേതിനേക്കാൾ ഒരു കോടി കുറഞ്ഞ് 103 കോടി രൂപയായി. ഡിസംബർ 31 വരെയുള്ള 9 മാസക്കാലത്തെ ലാഭം 603 കോടിയിൽ നിന്ന് 327 കോടിയായി കുറഞ്ഞു.

ഡീമാറ്റ് അക്കൗണ്ട് ഓപ്പണിംഗിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പൊതുമേഖലാ ബാങ്കിനുള്ള എൻ എസ് ഡി എൽ സ്റ്റാർ പെർഫോമർ അവാർഡ് 2014 സ്വന്തമാക്കാൻ ഐ ഡി ബി ഐ ബാങ്കിനു കഴിഞ്ഞു. സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി ഐഡിബിഐ ബാങ്ക് രാമകൃഷ്ണ മിഷനുമായി ചേർന്ന് സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള അഞ്ച് കോടി രൂപയുടെ ഐ ഡി ബി ഐ ബാങ്ക് ഗോൾഡൻ ജൂബിലി ഫണ്ടിനു രൂപം നൽകി.