രാകേഷ് ജുൻജുൻവാല പോളാരിസിലെ ഓഹരിവിഹിതം ഉയർത്തി

Posted on: January 22, 2015

Rakesh-Jhunjhunwala-big

മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല പോളാരിസ് കൺസൾട്ടിംഗ് & സർവീസസിലെ ഓഹരിപങ്കാളിത്തം ഉയർത്തി. 2014 സെപ്റ്റംബർ ക്വാർട്ടറിൽ 1.58 ശതമാനമായിരുന്നു ഓഹരിപങ്കാളിത്തം 3.83 ശതമാനമായി ഡിസംബർ ക്വാർട്ടറിൽ ഉയർത്തി. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പോളാരിസ് ഓഹരിവില 170.55 ൽ നിന്ന് 2 ശതമാനം വർധിച്ച് 173.40 രൂപയായി.