ജിയോജിതിന് മൂന്നാം ക്വാർട്ടറിൽ വരുമാനം 76 കോടി

Posted on: January 14, 2015

C-J--George-Geojit-B-N-P-Pa

ജിയോജിത് ബി എൻ പി പാരിബ 2014-15 ലെ മൂന്നാം ക്വാർട്ടറിൽ 76.01 കോടി രൂപ മൊത്തവരുമാനം നേടി. മുൻവർഷം ഇതേകാലയളവിലെ 62.02 കോടി രൂപയിൽ നിന്ന് 23 ശതമാനം വളർച്ച കൈവരിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 20.15 കോടി രൂപയിൽ നിന്ന് 28 ശതമാനം ഉയർന്ന് 25.89 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 16.55 കോടി രൂപയുമായി.

2014 ഡിസംബർ 31 ലെ കണക്കനുസരിച്ച് കമ്പനി മാനേജ് ചെയ്യുന്ന ധനകാര്യ ആസ്തി 23,000 കോടി രൂപ കവിഞ്ഞതായി ജിയോജിത് ബി എൻ പി പാരിബ മാനേജിംഗ് ഡയറക്ടർ സി. ജെ. ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂലധന വിപണി മെച്ചപ്പെട്ടത് മൂന്നാം ക്വാർട്ടർ ഫലം മെച്ചപ്പെടാൻ കാരണമായതായും ജോർജ് ചൂണ്ടിക്കാട്ടി.