മൂലധനം വർധിപ്പിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്കിന് അനുമതി

Posted on: December 22, 2014

HDFC-Bank-Big

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂലധനം 10,000 കോടി രൂപയായി വർധിപ്പിക്കാൻ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് അനുമതി നൽകി. ഇനി സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഇക്‌ണോമിക് അഫയേഴ്‌സ് കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

നിലവിൽ എച്ച്ഡിഎഫ്‌സിയുടെ ഓഹരിമൂലധനത്തിൽ 73.55 ശതമാനം വിദേശനിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. 22.5 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്ഡിഎഫ്‌സിക്കുള്ളത്.