സിറ്റി യൂണിയൻ ബാങ്കിന് 11 ശതമാനം അറ്റാദായ വളർച്ച

Posted on: November 9, 2014

City-Union-Bank-Logo-Big

സിറ്റി യൂണിയൻ ബാങ്കിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 11 ശതമാനം വർധിച്ച് 193 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 175 കോടിയായിരുന്നു അറ്റാദായം. വരുമാനം 697 കോടിയിൽ നിന്ന് 773 കോടിയായി വർധിച്ചു.

നിക്ഷേപം 21,056 കോടിയിൽ നിന്ന് 10 ശതമാനം വർധിച്ച് 23,152 കോടിയായി.വായ്പ 15,849 കോടിയിൽ നിന്ന് 7 ശതമാനം വർധിച്ച് 16,908 കോടിയായി. മൊത്തനിഷ്‌ക്രയ ആസ്തി 337 കോടി രൂപ. മൊത്തം വായ്പയുടെ 2 ശതമാനം വരുമിത്. ബാങ്കിന്റെ മൊത്തം ബിസിനസ് 40,060 കോടിയായി.