വി-ഗാർഡിന് 32 ശതമാനം അറ്റാദായ വളർച്ച

Posted on: November 5, 2014

V----Guard-Logo-big

വി-ഗാർഡ് ഇൻഡസ്ട്രീസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 19.17 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 14.48 കോടിയിൽ നിന്ന് 32 ശതമാനം വളർച്ചകൈവരിച്ചു.

നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 431.25 കോടി രൂപയാണു വിറ്റുവരവ്. മുൻ കൊല്ലം രണ്ടാം ക്വാർട്ടറിൽ 334.04 കോടിയായിരുന്ന വരുമാനം ഇക്കുറി 29 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്.

ദക്ഷിണേന്ത്യയ്ക്കു പുറത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതും ഉയർന്ന മേന്മയുള്ള ഉത്പന്നനിരയുമാണ് നേട്ടത്തിനു കാരണമെന്നു മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ദേശീയതലത്തിൽ വിപണിയിലിറക്കിയ വാട്ടർ ഹീറ്റർ പെബിൾ മികച്ച സ്വീകാര്യത നേടി. മൂന്നു പുതിയ മിക്‌സർ ഗ്രൈൻഡർ മോഡലുകളും കമ്പനി ഈ ക്വാർട്ടറിൽ വിപണിയിൽ അവതരിപ്പിച്ചു.