സൗത്ത് ഇന്ത്യൻ ബാങ്ക് അറ്റാദായത്തിൽ 40 ശതമാനം ഇടിവ്

Posted on: October 21, 2014

 

SIB-Logo-big

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 40 ശതമാനം ഇടിവ്. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 126.75 കോടിയിൽ നിന്ന് 76.3 കോടി രൂപയായി കുറഞ്ഞു. ഉയർന്ന പ്രൊവിഷനിംഗാണ് ലാഭം കുറയാൻ ഇടയാക്കിയത്.

വകയിരുത്തലുകൾ മുൻവർഷം ഇതേകാലയളവിലെ 19.76 കോടിയിൽ നിന്ന് 95.71 കോടിയായി വർധിച്ചു. നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ ബാങ്കിന്റെ മൊത്തവരുമാനം മുൻവർഷത്തെ 1,306.73 കോടിയിൽ നിന്ന് 1,405.95 കോടിയായി വർധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 1.39 ശതമാനത്തിൽ നിന്ന് 0.9 ശതമാനമായി കുറഞ്ഞു.