ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 22, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 26.87 പോയിന്റ് കുറഞ്ഞ് 35,871 പോയിന്റിലും നിഫ്റ്റി 1.80 പോയിന്റ് ഉയര്‍ന്ന്‌ 10,791 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, യെസ് ബാങ്ക്, വിഡല്‍, എന്‍ടിപിസി, എം ആന്‍ഡ് എം, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കൊട്ടക്ക് ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |