സെൻസെക്‌സ് 398 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 20, 2019

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 398.85 പോയിന്റ് ഉയര്‍ന്ന് 35,751 പോയിന്റിലും നിഫ്റ്റി 137.90 പോയിന്റ് ഉയര്‍ന്ന് 10,752 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീല്‍, വിഡല്‍, ഒഎന്‍ജിസി, എന്‍ടിപിസി, യെസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഹീറോമോട്ടോകോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എം ആന്‍ഡ് എം, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |