ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 18, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 310.51 പോയിന്റ് കുറഞ്ഞ് 35,498 പോയിന്റിലും നിഫ്റ്റി 83.45 പോയിന്റ് കുറഞ്ഞ് 10,640 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഒ എന്‍ ജി സി, ടാറ്റാമോട്ടേഴ്‌സ്, ആക്‌സിസ് ബാങ്ക്, വിഡല്‍, എന്‍ ടി പി സി, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടി സി എസ്, യെസ് ബാങ്ക്, റിലയന്‍സ്, ഐ ടി സി, സണ്‍ഫര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |