ഓഹരി വിപണിയില്‍ നഷ്ടം

Posted on: February 11, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 174.45 പോയിന്റ് കുറഞ്ഞ് 36,372 പോയിന്റിലും നിഫ്റ്റി 68.60 പോയിന്റ് കുറഞ്ഞ് 10,875 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്‌നോളജി, ബജാജ് ഫിനാന്‍സ്, കൊട്ടക് ബാങ്ക്, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എം ആന്‍ഡ് എം, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോ, എല്‍ ടി, ഐ ടി സി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex |